'നിങ്ങൾക്ക് ട്വിറ്ററിൽ എഡിറ്റ് ബടൻ വേണോ?', ചോദ്യവുമായി എലോൺ മസ്ക്; പ്രതികരിച്ച് ട്വിറ്റർ സിഇഒയും
Apr 5, 2022, 13:01 IST
ന്യൂഡെൽഹി: (www.kvartha.com 05.04.2022) ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോൺ മസ്ക് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വളരെ സജീവമാണ്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ എലോൺ മസ്ക് 9.2% ഓഹരി വാങ്ങിയതായുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി അദ്ദേഹം മാറി.
എലോൺ മസ്കിന്റെ പുതിയ ട്വീറ്റ്
ട്വിറ്റർ അടുത്തിടെ അതിന്റെ ഉപയോക്താക്കൾക്കായി ഒരു പുതിയ സവിശേഷത പ്രഖ്യാപിച്ചു. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീചർ നൽകാമെന്ന് അറിയിച്ചു. ഇപ്പോഴിതാ മസ്ക് ഇത് സംബന്ധിച്ച് ഒരു വോടെടുപ്പ് ട്വീറ്റ് ചെയ്തു. 'നിങ്ങൾക്ക് ട്വിറ്ററിൽ എഡിറ്റ് ബടൺ വേണോ' എന്ന് അദ്ദേഹം ആളുകളോട് ചോദിച്ചിട്ടുണ്ട്.
മസ്കിന്റെ ഈ ട്വീറ്റിന് ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന്റെ പ്രതികരണമാണ്. 'ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വളരെ പ്രധാനപ്പെട്ടതായിരിക്കും, ദയവായി ശ്രദ്ധാപൂർവം വോട് ചെയ്യുക' എന്ന് കുറിച്ച് പരാഗ് അഗർവാൾ, മസ്കിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു.
ട്വിറ്ററിലെ ഒരു ഉപയോക്താവ് അടുത്തിടെ, ആളുകൾക്ക് സംസാരിക്കാനും എഴുതാനുമുള്ള സ്വാതന്ത്ര്യമുള്ള, പരസ്യം നിസാരമായ ഒരു സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നത് പരിഗണിക്കുമോ എന്ന് എലോൺ മസ്കിനോട് ചോദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തത്വങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെടുകയാണെന്നും ജനാധിപത്യത്തെ തുരങ്കം വെക്കുകയാണെന്നും മസ്ക് മറുപടി നൽകി. ഈ ട്വീറ്റിന് ഒരു ദിവസം മുമ്പ്, എലോൺ മസ്ക് ഒരു ട്വിറ്റർ വോടെടുപ്പ് നടത്തി, അതിൽ ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തത്വം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഈ വോടെടുപ്പിൽ 70%-ത്തിലധികം പേർ 'ഇല്ല' തെരഞ്ഞെടുത്തു. അതിനിടയിലാണ് ട്വിറ്ററിൽ ഓഹരി വാങ്ങിയതായുള്ള വിവരം പുറത്തുവന്നത്.

Keywords: News, World, National, Twitter, Social Media, People, Top-Headlines, Elon Musk, Parag Agrawal, Parag Agrawal taunts Elon Musk over Twitter poll on edit button.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.