പാക് സിനിമാ നടി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

 


ലഹോര്‍ : (www.kvartha.com 20.08.2015) പാക് സിനിമാനടി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മുസറത്ത് ഷാഹീന്‍(24) എന്ന പഷ്‌തോ നടിയാണ് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. നൗഷേരാ ജില്ലയിലെ വീടിനടുത്തുള്ള മാര്‍ക്കറ്റില്‍ മാതാവിനൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ ചെന്ന ഷാഹീനു നേരെ ബൈക്കിലെത്തിയ അജ്ഞാത അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
കൃത്യം നിര്‍വഹിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

വെടിയേറ്റ് വീണ മുസറത്ത് ഷാഹീനെ ഓടിക്കൂടിയ
നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷാഹീന് ശത്രുക്കളാരും തന്നെയില്ലെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഡസന്‍ കണക്കിന് പഷ്‌തോ ടെലിഫിലിമുകളില്‍ ഷാഹീന്‍ അഭിനയിച്ചിട്ടുണ്ട്. അക്രമിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പാക് സിനിമാ നടി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു


Also Read:
തളങ്കരയില്‍ മത്സ്യം ഇറക്കുന്ന ബോട്ട് നാട്ടുകാര്‍ തടഞ്ഞു; പോലീസെത്തി പ്രശ്‌നം പരിഹരിച്ചു

Keywords:  Pashto telefilm actress Mussarat Shaheen shot dead in Nowshera, Lahore, Pakistan, Actress, Gun attack, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia