Ali Sethi | പാകിസ്താനിലെ ആദ്യത്തെ സെലിബ്രിറ്റി സ്വവര്‍ഗ വിവാഹം നടന്നോ? തന്റെ കല്യാണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ്, പസൂരി ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച അലി സേത്തി
Aug 12, 2023, 21:22 IST
മുംബൈ: (www.kvartha.com) 'പസൂരി' എന്ന ഗാനം തരംഗം സൃഷ്ടിച്ചതിന് ശേഷം ആഗോള ശ്രദ്ധ നേടിയ പാകിസ്താന്‍ ഗായകന്‍ അലി സേത്തി, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ചിത്രകാരന്‍ സല്‍മാന്‍ ടൂറുമായി താന്‍ വിവാഹിതനാണെന്ന അഭ്യൂഹങ്ങള്‍ തള്ളി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നും പാകിസ്ഥാനിലെ ആദ്യത്തെ സെലിബ്രിറ്റി സ്വവര്‍ഗ വിവാഹമാണിതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.
എന്നാല്‍ തന്റെ വിവാഹ ഊഹാപോഹങ്ങളെക്കുറിച്ചുള്ള മൗനം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വെടിഞ്ഞ അലി, സല്‍മാന്‍ ടൂറിനെ ന്യൂയോര്‍ക്കില്‍ വച്ച് വിവാഹം കഴിച്ചുവെന്ന അവകാശവാദങ്ങള്‍ നിഷേധിച്ചു. 'ഞാന്‍ വിവാഹിതനല്ല. ആരാണ് കിംവദന്തിക്ക് തുടക്കമിട്ടതെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ പുതിയ റിലീസ്: പനിയയെ മാര്‍ക്കറ്റ് ചെയ്യാന്‍ അവര്‍ സഹായിച്ചേക്കാം', അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമായ മാതാപിതാക്കളായ നജാം സേത്തിയുടെയും ജുഗ്നു മൊഹ്സിന്റെയും മകനായി ജനിച്ച അലി 2009-ല്‍ 'ദി വിഷ് മേക്കര്‍' എന്ന നോവലിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്.
പിന്നീട് 2012-ല്‍ അദ്ദേഹം സിനിമയിലേക്ക് മാറി. മീരാ നായരുടെ 'ദി റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്' എന്ന ചിത്രത്തിലെ 'ദില്‍ ജലാനെ കി ബാത് കാര്‍ത്തേ ഹോ' എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ജനപ്രിയ ആഖ, രഞ്ജിഷ് ഹി സാഹി, ചാന്‍ കിതാന്‍, ഗുലോണ്‍ മെയിന്‍ രംഗ്, ചാന്ദ്നി രാത് എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍. കോക്ക് സ്റ്റുഡിയോയ്ക്ക് വേണ്ടിയുള്ള സിംഗിള്‍ 'പസൂരി' തല്‍ക്ഷണ ഹിറ്റായി മാറുകയും സ്പോട്ടിഫൈയുടെ വൈറല്‍ 50 - ഗ്ലോബല്‍ ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തു. 600 ദശലക്ഷത്തിലധികംപേര്‍ കണ്ട 'പസൂരി' നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട കോക്ക് സ്റ്റുഡിയോ മ്യൂസിക് വീഡിയോയും ഈ നാഴികക്കല്ലില്‍ എത്തുന്ന ആദ്യത്തെ കോക്ക് സ്റ്റുഡിയോ ഗാനവുമാണ്.

Keywords: Ali Sethi, 'Pasoori, Wedding, Social Media, World News, Pakistan News, 'Pasoori' hitmaker Ali Sethi breaks silence on wedding rumours.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.