Protest | വിമാനം നാല് മണിക്കൂര്‍ വൈകി; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകിലേക്കിറങ്ങി നിന്ന് യാത്രക്കാരന്റെ പ്രതിഷേധം

 


മെക്‌സികോ സിറ്റി: (KVARTHA) വിമാനം നാലുമണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് വേറിട്ട പ്രതിഷേധവുമായി യാത്രക്കാരന്‍. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകിലേക്കിറങ്ങി നിന്നാണ് യാത്രക്കാരന്റെ പ്രതിഷേധം. മെക്‌സികോ രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. എഎം 0672 എന്ന വിമാനത്തിലാണ് പ്രതിഷേധം. അറ്റക്കുറ്റപ്പണികളെ തുടര്‍ന്നാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. പലര്‍ക്കും ഓക്‌സിജന്റെ അളവു കുറഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യ പ്രശനങ്ങളും ഉണ്ടായി.

Protest | വിമാനം നാല് മണിക്കൂര്‍ വൈകി; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകിലേക്കിറങ്ങി നിന്ന് യാത്രക്കാരന്റെ പ്രതിഷേധം
 

സംഭവത്തെ കുറിച്ച് യാത്രക്കാര്‍ പറയുന്നത്:

മെക്‌സികോയില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് വ്യാഴാഴ്ച രാവിലെ 8.50ന് പുറപ്പെടേണ്ട എഎം 0672 എന്ന വിമാനം ഉച്ചയ്ക്ക് 2.19 ആയിട്ടും പുറപ്പെട്ടിരുന്നില്ല. സംഭവത്തില്‍ യാത്രക്കാര്‍ അസന്തുഷ്ടരായിരുന്നു. നാലുമണിക്കൂര്‍ പിന്നിട്ടിട്ടും വിമാനം പുറപ്പെടുന്നില്ല എന്ന് കണ്ടതോടെയാണ് യാത്രക്കാരിലൊരാള്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനത്തിന്റെ ചിറകില്‍ പ്രവേശിച്ചത്. 57 കാരനായ ഇയാള്‍ പിന്നീട് വിമാനത്തിലേക്ക് തിരിച്ചുകയറുകയും ചെയ്തു.

രാജ്യാന്തര സുരക്ഷാനിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവള അധികൃതര്‍ ഇയാളെ പിന്നീട് പൊലീസിന് കൈമാറി. എന്നാല്‍ യാത്രക്കാരനെതിരെയുള്ള നടപടിയില്‍ മറ്റുയാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു. യാത്രക്കാരനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിമാനത്തിലുണ്ടായിരുന്ന 77 യാത്രക്കാരാണ് ഒപ്പിട്ട നിവേദനം അധികൃതര്‍ക്ക് സമര്‍പ്പിച്ചത്.

വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അസ്വസ്ഥരായിരുന്നുവെന്നും ഓക്‌സിജന്‍ കുറവ് മൂലം പലര്‍ക്കും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും യാത്രക്കാര്‍ നിവേദനത്തില്‍ പറയുന്നു. യാത്രക്കാരെ എല്ലാവരെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ പ്രവേശിച്ചത്. അത് എല്ലാ യാത്രക്കാരുടെയും പിന്തുണയോടെയായിരുന്നുവെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രതിഷേധ പ്രകടനം നടത്തിയ യാത്രക്കാരനെ കസ്റ്റഡയിലെടുത്തിട്ടുണ്ടോ എന്നും അയാള്‍ക്കെതിരെ എന്തെങ്കിലും ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നുമുള്ള കാര്യത്തില്‍ വിമാനത്താവള അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Passenger opens emergency exit, walks on wing of plane in US: Reports, US, News, Protest, Flight, Passengers, Petition, Police, Health Problems, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia