Plane Crashes | ടാന്‍സാനിയയില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ യാത്രാ വിമാനം തടാകത്തില്‍ പതിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
Nov 6, 2022, 16:21 IST
ദാറുസ്സലാം: (www.kvartha.com) ടാന്‍സാനിയയില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ യാത്രാ വിമാനം തടാകത്തില്‍ പതിച്ചു. ഞായറാഴ്ച പുലര്‍ചെയായിരുന്നു അപകടം. പൈലറ്റും വിമാനജോലിക്കാരും അടക്കം 43 യാത്രക്കാരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 26 പേരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതായാണ് റിപോര്‍ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ദാറുസ്സലാമില്‍ നിന്ന് പുറപ്പെട്ട വിമാനം ബുകോബാ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്നതിനിടെ തടാകത്തില്‍ പതിക്കുകയായിരുന്നു. കാലാവസ്ഥ മോശമായതാണ് അപകട കാരണം എന്നാണ് വിലയിരുത്തല്‍.
ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനായ പ്രിസിഷന്‍ എയറിന്റെ യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. തടാകത്തോടു ചേര്‍ന്ന ബുകോബാ വിമാനത്താവളത്തില്‍ നിന്നും കഷ്ടിച്ചു നൂറു മീറ്റര്‍ മാറിയാണ് അപകടം നടന്നത്. വെള്ളത്തില്‍ ഏറക്കുറേ മുങ്ങിയ വിമാനം കെട്ടിവലിച്ച് കരയിലെത്തിച്ചു.
Keywords: Passenger Plane Crashes Into Lake Victoria In Tanzania, News, Flight, Accident, Report, Passengers, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.