ഖത്തര്‍ എയര്‍വേയ്‌സ് വിമാനം അടിയന്തിരമായി നിലത്തിറക്കി; യാത്രക്കാര്‍ക്ക് പരിക്ക്

 


അസോറസ് ഐലന്റ്: (www.kvartha.com 06.12.2016) പോര്‍ച്ചുഗീസ് വ്യോമസേന താവളത്തില്‍ ഖത്തര്‍ എയര്‍ വേയ്‌സ് വിമാനം അടിയന്തിരമായി ഇറക്കി. തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം.

ഖത്തര്‍ എയര്‍വേയ്‌സ് വിമാനം അടിയന്തിരമായി നിലത്തിറക്കി; യാത്രക്കാര്‍ക്ക് പരിക്ക്

വാഷിംഗ്ടണില്‍ നിന്നും ദോഹയ്ക്ക് പറക്കുകയായിരുന്ന ബോയിംഗ് 777 വിമാനമാണ് പ്രശ്‌നത്തിലായത്. അസോറസിലൂടെ കടന്നുപോകുമ്പോള്‍ കൊടുങ്കാറ്റില്‍ അകപ്പെടുകയായിരുന്നു വിമാനം. ലാജെസ് എയര്‍ ബെയ്‌സിലാണ് വിമാനമിറക്കിയത്.

ലാന്റിംഗിനിടയില്‍ നിരവധി യാത്രക്കാര്‍ സീറ്റില്‍ നിന്നും വീണു. ഒരാള്‍ക്ക് നെഞ്ച് വേദനയുണ്ടായതായും റിപോര്‍ട്ടുണ്ട്.

ഉടനെ തന്നെ വൈദ്യസംഘമെത്തി യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കി. വിമാനത്തിലുണ്ടായിരുന്ന അല്‍ ജസീറ ജേര്‍ണലിസ്റ്റ് അസാദ് ഇസ യാത്രക്കാരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

SUMMARY: A Qatar Airways jet made an an emergency landing at a Portuguese military base in the Azores islands Sunday after heavy turbulence injured passengers.

Keywords: World, Emergency Landing, Qatar Airways
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia