ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് വിമാനം തള്ളിമാറ്റി യാത്രക്കാര്‍, വീഡിയോ വൈറൽ

 



കാഠ്മണ്ഡു: (www.kvartha.com 03.12.2021) നടുറോട്ടില്‍ വാഹനം പഞ്ചറാകുകയോ മറ്റോ ചെയ്താല്‍ തള്ളിമാറ്റുകയോ കയര്‍ കെട്ടി വലിച്ചുമാറ്റുകയോ ചെയ്യും. എന്നാല്‍ റണ്‍വേയിലുള്ള വിമാനത്തിന്റെ ടയര്‍ പൊട്ടിയാല്‍ എന്തു ചെയ്യും?  തീര്‍ച്ചയായും തള്ളിമാറ്റും എന്നാണ് നേപാളിലെ ഈ യാത്രക്കാര്‍ പറയുന്നത്. യാത്രക്കാര്‍ ചേര്‍ന്ന് ഒരു വിമാനം തള്ളുന്നത് ഇതുവരെ ആരും കണ്ടുകാണില്ല എന്നാല്‍, അത്തരമൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

നേപാളിലെ ബജൂര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ടയര്‍ കേടായതോടെ യാത്രക്കാര്‍ ചേര്‍ന്ന് ഒന്നിച്ച് തള്ളിമാറ്റി വിമാനം റണ്‍വേയില്‍നിന്ന് മാറ്റുകയാണ്. മറ്റു വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറക്കാനോ കഴിയാത്ത തരത്തില്‍ വിമാനം റണ്‍വേയില്‍ വഴിമുടക്കിയതോടെയാണ് അധികൃതരെ സഹായിക്കാനായി യാത്രക്കാര്‍ ഒത്തുപിടിച്ചത്.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് വിമാനം തള്ളിമാറ്റി യാത്രക്കാര്‍, വീഡിയോ വൈറൽ


താരാ എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചതെന്ന് നേപാള്‍ ന്യൂസ് റിപോര്‍ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഒരേസമയം ചിരിപടര്‍ത്തുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നത്. വിമാനത്തിന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ ഈ എയര്‍ലൈന്‍സിനെ വിശ്വസിച്ച് എങ്ങനെ യാത്ര ചെയ്യുമെന്നാണ് ഒരുകൂട്ടര്‍ ആശങ്കപ്പെടുന്നത്.

Keywords:  News, World, International, Nepal, Travel, Passengers, Social Media, Airport, Video, Viral, Passengers push aircraft off runway in Nepal after tyre bursts, video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia