പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു

 


ലോസ് ആഞ്ചലസ്: (www.kvartha.com 05.12.2019) ഹവായിയിലെ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ്. രണ്ടു സൈനികേതര ജീവനക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമി നാവികസേനാ ഉദ്യോഗസ്ഥനാണെന്ന് പേള്‍ ഹാര്‍ബര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. വെടിവെയ്പ്പിനു ശേഷം ഇയാള്‍ സ്വയം വെടിവച്ച് മരിച്ചു.

നാവികസേനയ്ക്ക് പുറമേ അമേരിക്കന്‍ വായുസേനയുടെയും താവളമാണ് പേള്‍ ഹാര്‍ബര്‍. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് പേള്‍ ഹാര്‍ബറിലേക്കുള്ള കവാടം രണ്ടു മണിക്കൂറിലേറെ അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.

പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, attack, Report, Killed, Death, Injured, Pearl Harbor shooting; Two people killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia