Bevco | ദക്ഷിണാഫ്രിക്കയുടെ ബെവ്‌കോയെ ഏറ്റെടുത്ത് പെപ്‌സിയുടെ പങ്കാളിയായ ഈ ഇന്ത്യൻ കമ്പനി; ഒരു വമ്പൻ കരാർ മൂലം ഓഹരി വിപണിയിൽ തകർപ്പൻ മുന്നേറ്റം
Dec 20, 2023, 13:20 IST
ന്യൂഡെൽഹി: (KVARTHA) ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ദി ബിവറേജ് കമ്പനിയെ (ബെവ്‌കോ) 1,320 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് പെപ്‌സി ഇന്ത്യയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായ വരുൺ ബിവറേജസ് (VBL) അറിയിച്ചു. പെപ്‌സികോയുടെ ശീതളപാനീയങ്ങളായ പെപ്‌സി, 7 അപ്പ്, മൗണ്ടൻ ഡ്യൂ, മിറിൻഡ, ട്രോപ്പിക്കാന തുടങ്ങിയവ വരുൺ ബിവറേജസ് ഇന്ത്യയിൽ വിതരണം ചെയ്യുന്നു.
ദക്ഷിണാഫ്രിക്കയിലെ ദി ബിവറേജ് കമ്പനിയും അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയും നടത്തുന്ന ബിസിനസിന്റെ 100% ഓഹരികളും ഏറ്റെടുക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനിച്ചതായി വരുൺ ബിവറേജസ് ലിമിറ്റഡ് ഓഹരി വിപണിക്ക് നൽകിയ ഫയലിംഗിൽ വ്യക്തമാക്കി.
ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ലെസോത്തോ, എസ്വാറ്റിനി എന്നിവിടങ്ങളിൽ പെപ്‌സികോയുടെ ഫ്രാഞ്ചൈസി അവകാശം ബെവ്‌കോയ്ക്കുണ്ട്. നമീബിയയിലും ബോട്സ്വാനയിലും ഇതിന് വിതരണാവകാശമുണ്ട്. 2024 ജൂലൈ 31-ന് മുമ്പ് കരാർ പൂർത്തിയാകുമെന്ന് വരുൺ ബിവറേജസ് പ്രതീക്ഷിക്കുന്നു. 2023 സാമ്പത്തിക വർഷത്തിൽ ബെവ്‌കോയുടെ അറ്റവരുമാനം 1,590 കോടി രൂപയാണെന്ന് കമ്പനി ഓഹരി വിപണിയെ അറിയിച്ചു.
ഓഹരിവിപണിയിൽ കുതിച്ചു
ബെവ്‌കോയെ എറ്റെടുക്കാനുള്ള വരുൺ ബിവറേജസിന്റെ പ്രഖ്യാപനം ഓഹരി വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 26 ശതമാനത്തിലേറെ വർധനവാണ് കമ്പനിയുടെ ഓഹരിവിലയിൽ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ കമ്പനിയുടെ ഓഹരി 9.74% ശതമാനം ഉയർന്ന് 1,285.75 രൂപയിലെത്തി.
Keywords: News, National, New Delhi, Bevco, PepsiCo, Varun Beverages, Stock Market, PepsiCo bottler Varun Beverages to acquire South Africa's Bevco for ₹1,320 crore; shares jump to record high.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.