പന്ത് തലയില്‍ വീണ് ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് ഗുരുതരാവസ്ഥയില്‍

 


സിഡ്‌നി: (www.kvartha.com 25.11.2014) പ്രാദേശിക മത്സരത്തിനിടെ പന്ത് തലയില്‍ വീണ് ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് ഗുരുതരാവസ്ഥയില്‍. സിഡ്‌നിയില്‍ നടക്കുന്ന പ്രാദേശിക ലീഗിലെ സൗത്ത് ആസ്‌ട്രേലിയ - ന്യൂസൗത്ത് വെയില്‍സ് മത്സരത്തിനിടെയാണ് പേസ് ബൗളര്‍ സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് ഹ്യൂഗ്‌സിന്റെ കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ പിച്ചില്‍ തളര്‍ന്നിരുന്ന ഹ്യൂഗ്‌സ് അപ്പോള്‍ തന്നെ കുഴഞ്ഞുവീണു. കളിക്കുന്ന അവസരത്തില്‍ ഹ്യൂഗ്‌സ് ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് കഴുത്തെല്ലില്‍ കൊള്ളുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ  പ്രാഥമിക ശുശ്രൂഷ നല്‍കിയ  ഹ്യൂഗ്‌സിനെ പിന്നീട് ഹെലികോപടര്‍ വഴി  ആശുപത്രിയിലെത്തിച്ചു.  അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഹ്യൂഗ്‌സിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.  48 മണിക്കൂറിന് ശേഷം മാത്രമെ എന്തെങ്കിലും  പറയാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഹ്യൂഗ്‌സിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന് ആശുപത്രിയിലെ ഔദ്യോഗിക വക്താവ് അറിയിച്ചു.
63 റണ്‍സ് എടുത്ത് ക്രീസില്‍ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗ്യാലറിയിലിരുന്ന് മത്സരം കണ്ടിരുന്ന ഹ്യൂഗ്‌സിന്റെ മാതാവിന്റേയും സഹോദരിയുടേയും കണ്‍മുന്നിലാണ് സംഭവം. ആസ്‌ട്രേലിയയ്ക്ക് വേണ്ടി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും  ഹ്യൂഗസ് കളിച്ചിട്ടുണ്ട്.

അപകട വിവരമറിഞ്ഞ്  കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിനിധികളും  ആശുപത്രിയിലെത്തിയിട്ടുണ്ട്.  ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഹ്യൂഗ്‌സിന് ഇടം നേടാനാവുമെന്ന് പ്രതീക്ഷിച്ചിരുന്ന അവസരത്തിലാണ് നിനച്ചിരിക്കാതെ അപകടം ഉണ്ടായത്. കളിക്കിടെ പരിക്കേറ്റ മൈക്കല്‍ ക്ലാര്‍ക്കിന്റെ പരിക്ക് ഭേദമാകാത്തതിനാലാണ് ഹ്യൂഗ്‌സിനെ ഉള്‍പെടുത്താന്‍ തീരുമാനിച്ചത്. 2009 ല്‍ ഓസ്‌ട്രേലിയയുടെ ബാഗി ഗ്രീന്‍ ക്യാപ്പ് അണിഞ്ഞ് ടെസ്റ്റ് ടീമിലെത്തിയ ഹ്യൂഗ്‌സ്  26 മത്സരങ്ങളില്‍നിന്ന്  1,535 റണ്‍സ് എടുത്തിട്ടുണ്ട്.
പന്ത് തലയില്‍ വീണ് ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് ഗുരുതരാവസ്ഥയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Phil Hughes: Australia cricketer critically ill after being hit by ball, Hospital, Treatment, Doctor, Helicopter, Family, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia