Storm Nalgae | ഫിലിപിന്‍സില്‍ നാല്‍ഗേ കൊടുങ്കാറ്റില്‍ 47 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി
മനില: (www.kvartha.com) ഫിലിപിന്‍സില്‍ മഗ്വിന്‍ഡനാവോ പ്രവിശ്യയിലുണ്ടായ നാല്‍ഗേ കൊടുങ്കാറ്റില്‍ 47 പേര്‍ മരിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സ്ഥലത്ത് സൈന്യവും പൊലീസും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി നാഗിബ് സിനാരിംബോ പറഞ്ഞു.
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയതായാണ് റിപോര്‍ട്. 7,000-ത്തിലധികം ആളുകളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാര്‍പിച്ചു. ആളുകള്‍ കടലിലിറങ്ങുന്നതിനും നിരോധമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ഫിലിൈപന്‍ ദ്വീപസമൂഹത്തില്‍ ആഞ്ഞടിക്കുന്ന 16-ാമത്തെ കൊടുങ്കാറ്റാണ് നല്‍ഗേ.
Keywords: News, World, Storm, Death, Missing, Flight, Philippines: 47 dead, dozens feared missing as storm lashes.