ഫ്രഞ്ച് പ്രസിഡന്റിന്റെ നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചോര്‍ന്നു

 


പാരീസ്(ഫ്രാന്‍സ്): (www.kvartha.com 29.11.2014) ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സീസ് ഹൊളാണ്ടെയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. നടിയും കാമുകിയുമായ ജൂലീ ഗയതിനൊപ്പം എലിസീ പാലസിന്റെ ടെറസില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ചോര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരം ജീവനക്കാരായ 5 പേരെ സ്ഥലം മാറ്റി.

ഫ്രഞ്ച് പ്രസിഡന്റിന്റെ നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചോര്‍ന്നുനടിയുമായുള്ള പ്രസിഡന്റിന്റെ ബന്ധം മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. എന്നാല്‍ ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതാദ്യമായാണ് പുറത്തുവരുന്നത്. എലിസീ പാലസിലുള്ളവര്‍ അറിയാതെ ചിത്രം പുറത്താകില്ലെന്ന നിഗമനത്തിലാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്.

ഹൊളാണ്ടെ ഗയതിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഒക്ടോബറില്‍ രഹസ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ അടുത്തിടെയാണ് പുറത്തായത്.

SUMMARY: PARIS, FRANCE: Five presidential staff are being transferred after photos appeared of French President Francois Hollande with actress Julie Gayet inside the Elysee Palace, officials confirmed Friday.

Keywords: France, President, Francois Hollande, Actress, Julie Gayet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia