47 പേരുമായി പോവുകയായിരുന്ന പാക് യാത്രാ വിമാനം തകര്‍ന്നു വീണു

 


ഇസ്ലാമാബാദ്: (www.kvartha.com 07.12.2016) 47 പേരുമായി പുറപ്പെട്ട പാക് വിമാനം കാണാതായി. പാകിസ്താനിലെ ചിത്രാലില്‍ നിന്നും തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് പോയ വിമാനമാണ് ഹവേലിയാനില്‍ വെച്ച് കാണാതായത്.

47 പേരുമായി പോവുകയായിരുന്ന പാക് യാത്രാ വിമാനം തകര്‍ന്നു വീണു


എ ടി ആര്‍ -42 വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് പാകിസ്താന്‍ സിവില്‍ ഏവിഷേയന്‍ വിഭാഗം അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്കാണ് ചിത്രലില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. ഇസ്ലാമാബാദില്‍ എത്തുന്നതിന് തൊട്ടുമുമ്പ് 4.30 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

വിമാനത്തിന് വേണ്ടി തിരച്ചില്‍ നടത്തിവരുന്നതായി സി എ എ അറിയിച്ചു.

Keywords : Pakistan, Airport, World, Accident, Death, PIA passenger flight PK-661 crashes near Havelian.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia