Hard Landing | യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധം വിമാനം ഇടിച്ചിറക്കി; എയര്‍ ഇന്‍ഡ്യ പൈലറ്റിന് സസ്പെന്ഷന്
Jan 3, 2024, 12:46 IST
ദുബൈ: (KVARTHA) യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധം വിമാനം ഇടിച്ചിറക്കിയെന്ന സംഭവത്തില്‍ എയര്‍ ഇന്‍ഡ്യ വിമാനത്തിലെ പൈലറ്റിന് സസ്പെന്ഷന്. ഇക്കഴിഞ്ഞ ഡിസംബര്‍ 20 ന് കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെട്ട A320 എന്ന വിമാനത്തിലെ പൈലറ്റിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇന്‍ഡ്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതുവരെ പൈലറ്റിനെ പറക്കാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്‍ഡ്യ വക്താവ് അറിയിച്ചു. സുഗമമായ ലാന്‍ഡിങിന് അവസരം ഉണ്ടായിട്ടും അപകടകരമായ രീതിയില്‍ ലാന്‍ഡിങ് നടത്തിയെന്നാണ് ആരോപണം. എയര്‍ ഇന്‍ഡ്യയുടെ പുതിയ വിമാനമാണ് A320.
പരിശോധനയ്ക്കായി ഒരാഴ്ചയോളം വിമാനം ദുബൈയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. ഫ്ളൈറ്റ് ട്രാകിംഗ് സൈറ്റുകള്‍ പ്രകാരം, സംഭവത്തിന് ശേഷം വിമാനം പറന്നിട്ടില്ല.

Keywords: Pilot removed from duties after Indian aircraft makes hard landing in Dubai, Dubai, News, Air India, Flight, Pilot, Suspension, Airport, Passengers, Probe, Allegation, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.