Fire | എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് തീപ്പിടിച്ചു; 169 യാത്രക്കാരും സുരക്ഷിതര്‍
Apr 25, 2023, 14:04 IST
കാഠ്മണ്ഡു: (www.kvartha.com) പറന്നുയര്‍ന്നതിന് പിന്നാലെ ഫ്ളൈ ദുബൈ വിമാനത്തിന് തീപ്പിടിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനാണ് തീപ്പിടിച്ചത്. തുടര്‍ന്ന് അധികൃതര്‍ പരിഭ്രാന്തിയിലായെങ്കിലും നിലവില്‍ തകരാര്‍ പരിഹരിച്ച് വിമാനം ദുബൈയിലേക്ക് തന്നെ യാത്രയായിട്ടുണ്ട്.
എന്‍ജിന്‍ തകരാറാണ് തീപ്പിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 169 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിനാണ് തീപ്പിടിച്ചത്. കാഠ്മണ്ഡു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്.
Keywords: News, World, Plane, Fire, Flight, Passengers, World-News, World, Plane Reports Engine Problem After Take Off From Nepal, Then Heads To Dubai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.