കള്ളപ്പണത്തിനെതിരായ ശുചിത്വ പരിപാടി ജനം സ്വീകരിച്ചു; ആളുകള്‍ ഗംഗയില്‍ ഇപ്പോള്‍ നാണയങ്ങളല്ല, 500,1000 രൂപ നോട്ടുകളാണ് ഒഴുക്കുന്നതെന്ന് മോഡി

 


ടോക്കിയോ: (www.kvartha.com 12.11.2016) കള്ളപ്പണത്തിനെതിരായ ശുചിത്വ പരിപാടി ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണത്തിന് എതിരായ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഗംഗയില്‍ ഇപ്പോള്‍ ആളുകള്‍ നാണയങ്ങളല്ല, 500,1000 രൂപയുടെ നോട്ടുകളാണ് ഒഴുക്കുന്നത്. സര്‍ക്കാരിന്റെ വലിയ തീരുമാനത്തിനൊപ്പം നില്‍ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്നും മോഡി പറഞ്ഞു .

ജനങ്ങള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നിട്ടും അവര്‍ പുതിയ തീരുമാനത്തെ സ്വീകരിച്ചു. രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ഏറ്റവും വലിയ തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടതെന്നും മോഡി അറിയിച്ചു. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനു വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണ്. അഴിമതി ഇല്ലാതാക്കാന്‍ അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കാന്‍ അവര്‍ തയാറായിക്കഴിഞ്ഞു. ജനത്തിന്റെ സഹകരണത്തിന് നന്ദി. നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. കള്ളപ്പണക്കാര്‍ മാത്രമാണ് നടപടിയെ ഭയക്കേണ്ടത്. കൊള്ളയടിച്ച പണം പുറത്തുകൊണ്ടുവന്നേ മതിയാവൂ.

കള്ളപ്പണം വെളുപ്പിക്കാനുള്ള തീരുമാനം ഒറ്റരാത്രികൊണ്ട് എടുത്തതല്ല. നേരത്തെ ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് അവസരങ്ങളും
നല്‍കിയിരുന്നു. എന്നാല്‍ അത് ഭൂരിഭാഗവും ഉപയോഗിച്ചില്ല. തുടര്‍ന്നാണ് കള്ളപ്പണം തടയാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. എല്ലാ ജനങ്ങളും അതിനൊപ്പം നില്‍ക്കണം. കള്ളപ്പണത്തിനെതിരെയുള്ള നടപടിയില്‍ വിട്ടുവീഴ്ചയില്ല.

ഇത്തരം ശക്തമായ തീരുമാനങ്ങള്‍ കൊണ്ട് മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കൂ. അതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കണം. സാധാരണക്കാരായ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ സര്‍ക്കാര്‍ എന്തും ചെയ്യുകയുള്ളൂവെന്നും മോഡി വ്യക്തമാക്കി.

കള്ളപ്പണത്തിനെതിരായ ശുചിത്വ പരിപാടി ജനം സ്വീകരിച്ചു; ആളുകള്‍ ഗംഗയില്‍ ഇപ്പോള്‍ നാണയങ്ങളല്ല, 500,1000 രൂപ നോട്ടുകളാണ് ഒഴുക്കുന്നതെന്ന് മോഡി

Also Read:
മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല
Keywords:  PM Modi's address to the nation on demonetization of Rs 500 & Rs 1000 currency notes , Coin, Tokyo, Japan, Criticism, Corruption, River, Protection, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia