കാന്‍ബെറ: (www.kvartha.com 18.11.2014) ആസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടിന് നല്‍കിയത് വിലപിടിപ്പുള്ള സമ്മാനം. ഒന്നാം ലോക മഹായുദ്ധ ട്രോഫിയുടെ പകര്‍പ്പാണ് ടോണിക്ക് പ്രധാനമന്ത്രി സമ്മാനിച്ചത്. യുദ്ധ സ്മാരകത്തില്‍ ചൊവ്വാഴ്ച നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മാന്‍സിംഗ് ട്രോഫിയുടെ പകര്‍പ്പ് മോഡി സമ്മാനിച്ചത്.
ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെത്തിയ മോഡി ആദ്യമായി സന്ദര്‍ശിച്ചത് യുദ്ധ സ്മാരകത്തിലേക്കായിരുന്നു. 1919ല്‍ ഓഫീസേഴ്‌സ് മെസ്സ് 14(കിംഗ് ജോര്‍ജസിന്റെ) സിഖിന് സമ്മാനമായി നല്‍കിയ ട്രോഫി വെള്ളിയില്‍ നിര്‍മിച്ചതാണ്.
സേനയിലെ മികച്ച പോരാളിയായിരുന്ന മാന്‍ സിംഗിന്റെ പേരിലാണ് ട്രോഫി നിര്‍മിച്ചിരിക്കുന്നത്. പ്രതിബന്ധങ്ങളെ തരണം ചെയ്യാനും അന്‍പത്‌യാര്‍ഡ് ദൂരത്തേക്ക് ഗ്രനേഡ് എറിയാനും മാന്‍ സിംഗിന് അപാര കഴിവായിരുന്നു.
മാന്‍സിംഗിന്റെ ചിത്രം തന്നെയാണ് ട്രോഫിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതും. തെറ്റായ കാലില്‍ ഷൂസ് ധരിച്ച്, ഒറ്റ വള്ളിയുള്ള ബാഗ് തോളില്‍ തൂക്കി നില്‍ക്കുന്ന മാന്‍സിംഗിന്റെ ചിത്രമാണ് ട്രോഫിയിലുള്ളത്. മാന്‍സിംഗിന്റെ ബാഗില്‍ ഗ്രനേഡുകള്‍ക്ക് പകരം കണ്ടന്‍സ്ഡ് മില്‍ക്കിന്റെ നിരവധി കാനുകളാണ് ഉള്ളത് . എല്ലാ സിഖ് രജിമെന്റ് ബറ്റാലിയനുകളിലും ട്രോഫിയുടെ വെങ്കലത്തിലുള്ള പകര്‍പ്പുകളുണ്ട്.
Also Read:
ഏജന്റിന്റെ ചതിയില്‍ പെട്ട കാസര്‍കോട്ടെ മൂന്നു യുവാക്കള്‍ സിംഗപ്പൂര്‍ ജയിലിലായി
Keywords: PM Modi's Gift to Tony Abbott: Replica of a First World War Trophy, Military, Visit, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.