ജോ ബൈഡനെയും, ബോറിസ് ജോണ്‍സണെയും പിന്തള്ളി ലോക ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

 



ന്യൂയോര്‍ക്: (www.kvartha.com 07.02.2022) ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാകര്‍ മോണിംഗ് കണ്‍സള്‍ട്' നടത്തിയ സര്‍വേയിലാണ് മോദി വീണ്ടും ഒന്നാമതെത്തിയത്. 13 ലോകനേതാക്കളുടെ പട്ടികയില്‍ 72 ശതമാനം പിന്തുണ നേടിയാണ് മോദി ഒന്നാമതെത്തിയത്. 

ലോക നേതാക്കളുടെ അംഗീകാര റേറ്റിംഗുകള്‍ പതിവായി ട്രാക് ചെയ്യുന്ന ഏജന്‍സിയാണ് 'മോര്‍ണിംഗ് കണ്‍സള്‍ട്'. ഓരോ രാജ്യങ്ങളിലെയും മുതിര്‍ന്ന പൗരന്മാരിലാണ് സര്‍വേ നടത്തിയത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ പ്രമുഖരായ നിരവധി ലോകനേതാക്കളെ പിന്നിലാക്കിയാണ് മോദിയുടെ നേട്ടം. 

ജോ ബൈഡനെയും, ബോറിസ് ജോണ്‍സണെയും പിന്തള്ളി ലോക ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി


യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 41% റേറ്റിംഗുമായി ആറാം സ്ഥാനത്തും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ 41% എട്ടാം സ്ഥാനത്തും, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ഒമ്പതാം റാങ്കിലുമാണ്.

മെക്‌സികോ പ്രസിഡന്റ് ഒബ്രഡോര്‍ 64% ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി 57% ഫ്യൂമിയോ കിഷിദ 47% ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 42% എന്നിങ്ങനെയാണ് മറ്റ് നേതാക്കളുടെ റേറ്റിംഗ്. 

മൊത്തം നാല് ലോക നേതാക്കള്‍ക്ക് 41 ശതമാനം അംഗീകാര റേറ്റിംഗ് ഉണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ക്കാണത്. 

Keywords:  News, World, International, New York, Narendra Modi, Prime Minister, PM Narendra Modi tops ‘Global Leader Approval’ list again, leaves behind US President Joe Biden, 11 others
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia