മനുഷ്യനെ കടിച്ചുകീറി തിന്നുകയായിരുന്ന നഗ്ന മനുഷ്യനെ പോലീസ് വെടിവെച്ചു കൊന്നു

 


മനുഷ്യനെ കടിച്ചുകീറി തിന്നുകയായിരുന്ന നഗ്ന മനുഷ്യനെ പോലീസ് വെടിവെച്ചു കൊന്നു
  മയാമി: വഴിയില്‍ വീണുകിടന്നയാളുടെ മുഖം കടിച്ചു പറിച്ചുതിന്നുകയായിരുന്ന ഉടുപ്പില്ലാത്ത മനുഷ്യനെ പോലീസ് വെടിവച്ചുകൊന്നു. 12 തവണ നിറയൊഴിച്ച ശേഷമാണ് ഇയാളെ പോലീസ് വകവരുത്തിയത്. സംഭവത്തിന്റെ ദൃശ്യം സി സി ടി വി പകര്‍ത്തിയിട്ടുണ്ട്.

മയാമിയിലെ ഫ്രീവേ പാലത്തിന് താഴെയാണ് സംഭ്രമ ജനകമായ ഈ സംഭവം നടന്നതെന്ന് മധ്യമങ്ങള്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഇതുവഴി കടന്നുപോയ ഒരു സ്്ത്രീയാണ് രണ്ടുപുരുഷന്മാര്‍ തമ്മില്‍ ഉടുപ്പില്ലാതെ ഏറ്റുമുട്ടുന്നതായുള്ള വിവരം പോലീസിനെ അറിയിച്ചത്.

പോലീസ് എത്തുമ്പോള്‍ അക്രമി അടിയിലുള്ള മറ്റൊരാളുടെ മുഖം കടിച്ചുകീറി തിന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടു പുരുഷന്മാരുടെ  കാലുകളുടെ ചിത്രമാണ് സി.സി ടിവി ക്യാമറയില്‍ പതിഞ്ഞത്. വീണുകിടക്കുന്നയാളെ ഉടുപ്പില്ലാത്ത മനുഷ്യന്‍ കടിച്ചുകീറുന്നത് നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അനുസരിക്കാതെ വന്നപ്പോഴാണ് വെടിവെച്ചത്. വെടിയേറ്റിട്ടും അക്രമി അക്രമം തുടര്‍ന്നതോടെ മരിക്കുന്നത് വരെ 12 തവണ വെടിവെക്കുകയായിരുന്നു.

ആക്രമണത്തിന് വിധേയനായ ആളെയോ മരിച്ചയാളെയോ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മുഖം കടിച്ചുകീറി വികൃതമാക്കപ്പെട്ടയാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് 13 സ്ട്രീറ്റിലെ മാക് ആര്‍തര്‍ കോസ്‌വേയിലാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

പോലീസ് കാണുമ്പോള്‍ വിവസ്ത്രനായ അക്രമി അപരന്റെ മുഖം കടിച്ചുപറിച്ചു ചവയ്ക്കുകയായിരുന്നു. ആക്രമണത്തിന് വിധേയനായ മനുഷ്യനും വസ്ത്രങ്ങളുണ്ടായിരുന്നില്ല. ഇതില്‍ ഒരാളുടെ വസ്ത്രം തൊട്ടടുത്ത് അഴിച്ചുവെച്ച നിലയിലായിരുന്നു. ആക്രമണത്തിനുവിധേയനായ മനുഷ്യനെ ജാക്‌സണ്‍ മെമോറിയല്‍ ആശുപത്രിയിലെ ട്രോമ സെന്ററിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

ലഹരി മരുന്ന് ഉപയോഗിച്ചാലുണ്ടാകുന്ന കൊക്കെയ്ന്‍ സൈക്കോസിസ് എന്ന വിഭ്രാന്തിയില്‍ നിന്നാണ് അക്രമവാസന ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊക്കെയ്ന്‍ ഉപയോഗിക്കുന്നവരുടെ ശരീരത്തിലെ താപനില ഉയരുകയും വിവസ്ത്രമാകാനുള്ള പ്രേരണ ഉണ്ടാകുകയും ചെയ്യുന്നു. മറ്റുള്ളവരെ ആക്രമിക്കാനുള്ള വാസന ഉണ്ടാകുന്നതായും ഡോക്ടര്‍മാരുടെ സൂചിപ്പിച്ചു.

Keywords:  Police, Killed, attack, World, man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia