അമേരിക്കയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ

 


വാഷിംഗ്ടണ്‍: കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി അമേരിക്കയില്‍ സാമ്പത്തീക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വപ്നപദ്ധതിയായ ആരോഗ്യരക്ഷാ പദ്ധതിയെ ചൊല്ലി ഉടലെടുത്ത അഭിപ്രായ ഭിന്നതയാണ് അമേരിക്കയെ പ്രതിസന്ധിയിലാക്കിയത്. ഒബാമ കെയര്‍ എന്ന പേരിലുള്ള ഈ പദ്ധതി നടപ്പാക്കാന്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും തമ്മിലുണ്ടായ കടുത്ത ഭിന്നതയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

സാമ്പത്തീക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ പത്തു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചു. അടിയന്തരാവസ്ഥ അവസാനിച്ചാലും ഇവര്‍ക്ക് ആ കാലത്തെ ശമ്പളം ലഭിക്കുമോ എന്നുറപ്പില്ല. സ്ഥിരം ജോലിക്കാരല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ക്ക് സൈന്യത്തിലേതടക്കമുള്ള ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

അമേരിക്കയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥഒബാമ കൊണ്ടുവന്ന 1.9 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് റിപ്പബ്ലിക്കന്മാരുടെ എതിര്‍പ്പില്‍ കുടുങ്ങിയത്. പദ്ധതി നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടുകയോ അല്ലെങ്കില്‍ റദ്ദാക്കുകയോ ചെയ്താല്‍ ബഡ്ജറ്റിനെ അനുകൂലിക്കാമെന്ന നിലപാടിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ. ബില്‍ വൈകിപ്പിക്കുന്നതിനെ അനുകൂലിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗങ്ങള്‍ വോട്ടു ചെയ്യുകയും ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് സേവനങ്ങളും അവതാളത്തിലായി. വിസ, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പാസാക്കുന്നതും തടസപ്പെടും. അവശ്യ സര്‍വീസ് ഒഴികെയുള്ള മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെടുന്നതോടെ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങും.

SUMMARY: Washington: The US government Tuesday shutdown for the first time in nearly 18 years - as the Republican and the Democrats failed to strike a deal on spending and budget mainly due to their differences over 'Obamacare', the flagship healthcare programme of President Barack Obama.

Keywords: World news, Washington, US government, Tuesday, Shutdown, First time, 18 years, Republican, Democrats, Failed, Strike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia