Recovery | ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിക്കുന്നു, അണുബാധ കുറഞ്ഞു; മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി


● വെന്റിലേറ്റര്‍ മാസ്‌ക് മാറ്റിയതായി വത്തിക്കാന്‍.
● ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും.
● ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും.
വത്തിക്കാന്‍: (KVARTHA) ശ്വാസകോശ ആണുബാധയെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്. ഓക്‌സിജന്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും വെന്റിലേറ്റര്‍ മാസ്‌ക് മാറ്റിയതായും വത്തിക്കാന്‍ അറിയിച്ചു. ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണമായും മാറിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
ഈ അടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം വത്തിക്കാന്‍ പുറത്തു വിട്ടിരുന്നു. മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച്, വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതായിരുന്നു പുറത്തു വന്ന ചിത്രം.
പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ആഴ്ച വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ രാത്രി പ്രാര്‍ത്ഥനയ്ക്കിടെയാണ് പോപ്പിന്റെ ശബ്ദസന്ദേശം കേള്‍പ്പിച്ചത്. പോപ്പിന് നിലവില്‍ ശ്വാസതടസമില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും.
മാർപാപ്പയുടെ ആരോഗ്യ വിവരങ്ങളെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Pope Francis' health has improved after a lung infection. He is now breathing without oxygen assistance and the ventilator mask has been removed. He continues physiotherapy and the lung infection has decreased, though not fully cleared. He was hospitalized on February 14th with pneumonia and is showing positive signs of recovery.
#PopeFrancis #Vatican #HealthUpdate #Recovery #Pneumonia #Catholic