Health Update | 'ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല'; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കല്‍ സംഘം


● മരണാസന്നമായ നിലയിലല്ലെന്ന് ഡോക്ടര്‍മാര്‍.
● കിടക്കയില്‍നിന്ന് എഴുന്നേറ്റ് വീല്‍ചെയറില്‍ ഇരിക്കാന്‍ സാധിക്കുന്നു.
● ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും.
● രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാര്‍പാപ്പ നിര്‍ദേശം.
● ഇറ്റാലിയന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.
വത്തിക്കാന്‍ സിറ്റി: (KVARTHA) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമാക്കി മെഡിക്കല്‍ സംഘം. മാര്‍പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കിടക്കയില്‍നിന്ന് എഴുന്നേറ്റ് വീല്‍ചെയറില്‍ ഇരിക്കാന്‍ സാധിക്കുന്നുണ്ട്. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാന്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. രാത്രി വലിയ വിഷമമുണ്ടായില്ല. നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെടുന്നതുവരെ ആശുപത്രിയില്‍ തുടരുമെന്നായിരുന്നു വത്തിക്കാന്‍ അറിയിച്ചത്.
കടുത്ത ശ്വാസ തടസത്തെ തുടര്‍ന്നാണ് 88 കാരനായ മാര്‍പാപ്പയെ ഈ മാസം 14ന് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയില്‍ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാന്‍ അറിയിച്ചിരുന്നു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Pope Francis is responding to treatment, but his condition remains critical. His pneumonia is improving, though he still faces breathing issues. He will stay in the hospital for at least another week.
#PopeFrancisHealth #VaticanNews #PopeUpdate #HealthNews #PopeFrancis #Vatican