Pope | 'ക്രിസ്മസിന് കുറച്ച് ചിലവഴിക്കൂ, മിച്ചം വരുന്ന തുക യുക്രൈനിന് നല്‍കൂ', ആഹ്വാനവുമായി മാര്‍പാപ്പ

 


വത്തിക്കാന്‍ സിറ്റി: (www.kvartha.com) ക്രിസ്മസ് സമ്മാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി പണം കുറച്ച് മാത്രം ചിലവഴിക്കണമെന്നും യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിലുള്ളവര്‍ക്ക് മിച്ചം വരുന്ന പണം സംഭാവന ചെയ്യണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. 'ക്രിസ്മസ് ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ നമുക്ക് ക്രിസ്മസ് ചിലവ് കുറച്ച് കുറയ്ക്കാം', വത്തിക്കാനിലെ പ്രതിവാര പൊതു സദസില്‍ മാര്‍പാപ്പ പറഞ്ഞു.
           
Pope | 'ക്രിസ്മസിന് കുറച്ച് ചിലവഴിക്കൂ, മിച്ചം വരുന്ന തുക യുക്രൈനിന് നല്‍കൂ', ആഹ്വാനവുമായി മാര്‍പാപ്പ

'ലളിതമായ സമ്മാനങ്ങളുമായി കൂടുതല്‍ ലളിതമായി ക്രിസ്മസ് ആഘോഷിക്കാം. നമ്മള്‍ മിച്ചം വരുത്തുന്നത് പണത്തിന് ആവശ്യമുള്ള യുക്രേനിയന്‍ ജനങ്ങള്‍ക്ക് അയയ്ക്കാം', അദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിച്ച് ഏകദേശം 10 മാസങ്ങള്‍ പിന്നിടുമ്പോള്‍, ശീതകാലം ആരംഭിക്കുകയും യുക്രൈനിന്റെ അടിസ്ഥാന സൗകര്യങ്ങളെ റഷ്യ തകര്‍ക്കുകയും ചെയ്തതോടെ യുക്രൈന്‍ ജനത ഏറെ പ്രയസത്തിലാണ്.

'യുക്രേനിയക്കാര്‍ വളരെയധികം കഷ്ടപ്പെടുന്നു. അവര്‍ക്ക് വിശപ്പും തണുപ്പും ഉണ്ട്. ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലാത്തതിനാല്‍ നിരവധി ആളുകള്‍ മരിക്കുന്നു', മാര്‍പ്പാപ്പ പറഞ്ഞു. ചൊവ്വാഴ്ച, യുക്രൈനിന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ രാജ്യത്തെ സഹായിക്കുന്നതിന് അടിയന്തര സഹായമായി ഒരു ബില്യണ്‍ യൂറോ (1.1 ബില്യണ്‍ ഡോളര്‍) അധികമായി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Keywords:  Vatican, World, Top-Headlines, Christmas, Ukraine, Religion, Help, Helping Hands, War, Russia, Celebration, Festival, Pope Says Spend Less On Christmas, Give To Ukraine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia