ടീച്ചര്‍ ക്ലാസ് റൂമില്‍ പ്രസവിച്ചു; ജനിച്ചത് പെണ്‍കുഞ്ഞ്

 


ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ സ്‌കൂളില്‍ ടീച്ചര്‍ ക്ലാസ് റൂമില്‍ പ്രസവിച്ചു. ജനിച്ചത് പെണ്‍കുഞ്ഞ്. ക്ലാസ് മുറി ലേബര്‍ റൂമായപ്പോള്‍ സഹായത്തിനുണ്ടയത് സഹപ്രവര്‍ത്തകരായ ടീച്ചര്‍മാരാണ്. യഥാസമയം പ്രസവ ചികിത്സാ സഹായം നല്‍കിയ അധ്യാപികമാര്‍ക്ക് മാനേജ്‌മെന്റ് അഭിനന്ദനം അറിയിച്ചു.

ഇന്ത്യന്‍ വംശജയായ ഡയാന കൃഷ് വീരമണി എന്ന അധ്യാപികയാണ് പ്രസവത്തിലൂടെ ഇപ്പോള്‍ പ്രശസ്തയായിരിക്കുന്നത്. എസക്‌സിലെ മാന്‍ഫോര്‍ഡ് െ്രെപമറി സ്‌കൂളിലാണ് 30കാരിയായ ഡയാന ക്ലാസ് മുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഡയാനയ്ക്ക് പ്രസവവേദന തുടങ്ങിയത്. ഭര്‍ത്താവിനെ ഇക്കാര്യം ഉടന്‍തന്നെ അറിയിച്ച് ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് എത്തുന്നതിന് മുമ്പ് തന്നെ ഡയാനയ്ക്ക് പ്രസവ വേദന കലശലായതോടെ ക്ലാസ് മുറി തന്നെ ലേബര്‍ റൂമാക്കുകയായിരുന്നു.

ടീച്ചര്‍ ക്ലാസ് റൂമില്‍ പ്രസവിച്ചു; ജനിച്ചത് പെണ്‍കുഞ്ഞ്ഭര്‍ത്താവായ വിജയ് വീരമണി എത്തുമ്പോഴേക്കും പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും സുഖമായിരിക്കുകയായിരുന്നു. പിന്നീട് ആംബുലന്‍സെത്തിച്ച് അമ്മയെയും കുഞ്ഞിനെയും റംഫോര്‍ഡിലെ ക്വീന്‍സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുഞ്ഞിന് ജോന എന്ന പേരും നല്‍കി. ജോനയുടെ മുറി എന്ന് ക്ലാസ് മുറിക്കും പേര് നല്‍കി. പ്രസവത്തില്‍ സഹായിച്ച ദിത, ക്രിസ്, സാം എന്നീ ടീച്ചര്‍മാര്‍ക്കാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രത്യേക അഭിനന്ദനം ലഭിച്ചത്.

Keywords:  Primary school teacher gives birth in the classroom, Mother, Diane Krish-Veeramany, hospital after giving birth in her classroom, Jonah, husband Vijaye, Manford Primary School, classroom, schoolteacher, London, Study class, Pregnant Woman, India, school, hospital, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia