പോരാട്ടത്തിന്റെ പുതിയ മുഖം: സൈബര്‍ പടയുമായ് ബ്രിട്ടീഷ് സേന.

 


ലണ്ടന്‍: (www.kvartha.com 01.02.2015) ബ്രിട്ടീഷ് ആര്‍മി ഫേസ്ബുക്ക്  പോരാളികളെ റിക്രൂട്ട് ചെയ്യുന്നു. 1500 പേരെയാണ് ബെര്‍ക് ഷെറിലെ ഹെര്‍മിറ്റേജ് ആസ്ഥാനമായുള്ള ഫെസ്ബുക്ക് സേനയിലേക്ക് ആദ്യ ഘട്ടം തിരഞ്ഞെടുക്കുക.

പത്രപ്രവര്‍ത്തന ബിരുദമുള്ളവര്‍ക്കും
പോരാട്ടത്തിന്റെ പുതിയ മുഖം: സൈബര്‍ പടയുമായ് ബ്രിട്ടീഷ് സേന.സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്യുന്നവര്‍ക്കുമാണ് മുന്‍ഗണനയുള്ളത്. ഈ പടക്കളത്തില്‍ ആയുധങ്ങളില്ല സൈബര്‍ ചിന്തകള്‍ മാത്രം 77-ാം ബ്രിഗേഡിനാണ് ഇനി സൈബര്‍ കാവലുണ്ടാവുക.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനെതിരെ ബര്‍മയില്‍ പോരാട്ടം നടത്തിയ ചിന്തിദ്‌സ് ഗറില്ലാസേനയുടെ ഓര്‍മ പുതുക്കിയാണ് എഴുപത്തേഴാം ബ്രിഗേഡ് എന്ന പേരു നല്‍കിയത്.

ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തങ്ങളുടെ സംഘടനയിലേക്ക് വ്യാപകമായി യുവാക്കളെ ആകര്‍ഷിക്കുന്നത് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ്. ഇവയെ ചെറുക്കാന്‍ ഫലപ്രദമായി ആര്‍ക്കും കഴിയുന്നില്ല. റഷ്യയുടെ പിന്തുണയോടെ യുക്രെയ്‌നിലെ വിമതര്‍ക്കു ലഭിക്കുന്ന സഹായവും തുറന്നുകാട്ടാന്‍ നാറ്റോയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യങ്ങളൊക്കെ ഫലപ്രദമായി ഉപയോഗിക്കുകയാണ് 77 ബ്രിഗേഡിന്റെ ദൗത്യം.

ഗാസയില്‍ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും യുട്യൂബും ഇന്‍സ്റ്റാഗ്രാമും സേന സജീവമായി ഉപയോഗിച്ചിരുന്നു. ജനങ്ങളുമായി സംവദിക്കുന്ന വിധമാണ് ഇവരുടെ പ്രവര്‍ത്തനം നടന്നത്.



Keywords: Cyber Army, Army, Recruitment, Islamic State, Terrorist, World, Britain, Army, Army-recruitment-rally. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia