കൊറോണ ഭീതിയില്‍ പരിഭ്രാന്തി നിറഞ്ഞ പ്രവര്‍ത്തികളുമായി ചൈനാക്കാര്‍; വീട്ടമ്മ ആശുപത്രിയിലെത്തിയത് ജിറാഫിന്റെ വേഷമിട്ട്; സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

 



വുഹാന്‍: (www.kvartha.com 21.02.2020) ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച കൊറോണ ഭീതിയില്‍ നിന്നും കരകയറാനാവാതെ ചൈനക്കാരുടെ പരിഭ്രാന്തി നിറഞ്ഞ പ്രവര്‍ത്തികള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. മുഖം മറയ്ക്കുവാനുള്ള മാസ്‌ക് ലഭിക്കാത്തതിനാല്‍ ജിറാഫിന്റെ സ്യൂട്ട് ധരിച്ച് കുടുംബാംഗങ്ങള്‍ക്കായി മരുന്ന് സ്വീകരിക്കാന്‍ ആശുപത്രിയില്‍ നില്‍ക്കുന്ന യുവതിയുടെ ചിത്രം വൈറലായിരിക്കുകയാണ്.

കൊറോണ ഭീതിയില്‍ പരിഭ്രാന്തി നിറഞ്ഞ പ്രവര്‍ത്തികളുമായി ചൈനാക്കാര്‍; വീട്ടമ്മ ആശുപത്രിയിലെത്തിയത് ജിറാഫിന്റെ വേഷമിട്ട്; സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍
ചൈനയില്‍ ലുസിയോ എന്ന സ്ഥലത്താണ് യുവതി ജിറാഫിന്റെ വേഷമിട്ട് ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയത്. ക്ഷാമം കാരണം മാസ്‌ക് വാങ്ങാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് ഒരു ജോഡി ജിറാഫിന്റെ കോസ്റ്റിയൂം വാങ്ങി ധരിക്കുകയാണ് താന്‍ ചെയ്തതെന്ന് ചൈനീസ് യുവതി വെളിപ്പെടുത്തുന്നു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച് വന്നിട്ടുള്ളത്.

അതേസമയം കൊറോണ ബാധിച്ചുള്ള മരണ സംഖ്യ രണ്ടായിരത്തിന് മുകളിലായിട്ടും ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തു വിടാന്‍ ചൈനീസ് ഭരണകൂടം മടിക്കുന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനിടെ രാജ്യത്ത് മുഖം മറയ്ക്കുന്ന മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഈ അവസ്ഥയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ചൈന സഹായങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Keywords:  News, World, Health, Diseased, Hospital, Protect Herself from Deadly Corona Virus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia