പാ­ക്കി­സ്ഥാ­നില്‍ ഷിയാ വിശ്വാ­സി­കള്‍ മൃതദേഹങ്ങളുമായി പ്രക്ഷോ­ഭം ന­ട­ത്തു­ന്നു

 


ക്വ­റ്റ: പാ­ക്കി­സ്ഥാ­നില്‍ തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഷിയാ വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭം തുടരുന്നു. ത­ങ്ങ­ളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 15,000 ത്തോളം പേരാ­ണ് മൃ­ത­ദേ­ഹ­ങ്ങ­ളു­മായി തെരുവിലിറ­ങ്ങി പ്ര­ക്ഷോ­ഭം നടത്തുന്ന­ത്.

ത­ങ്ങ­ളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേ­ഹ­ങ്ങള്‍ ഖബറടക്കില്ലെന്ന തീവ്രനിലപാടിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. പാ­ക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌­ഫോടനത്തില്‍ 89 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി ആക്രണം നടക്കുന്ന പശ്ചാത്തലത്തില്‍ ക്വറ്റ മേഖലയിലെ പ്രമുഖ നഗരങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെ­ടു­ത്ത് ത­ങ്ങ­ളു­ടെ ജീ­വന്‍ സം­ര­ക്ഷി­ക്ക­ണ­മെ­ന്നാണ് ഷിയാ വിഭാഗക്കാരുടെ ആവശ്യം. ആറു ലക്ഷത്തോളം ഷിയാ വിഭാഗക്കാര്‍ അധിവസിക്കുന്ന ഈ മേഖലയില്‍ ലഷ്­കറി ജംഗ്‌­വി എന്ന സംഘടന തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയാണ്.

പാ­ക്കി­സ്ഥാ­നില്‍ ഷിയാ വിശ്വാ­സി­കള്‍ മൃതദേഹങ്ങളുമായി പ്രക്ഷോ­ഭം ന­ട­ത്തു­ന്നുജനുവരി പത്തിനുണ്ടായ മറ്റൊരാക്രമണത്തില്‍ 92 പേര്‍ കൊല്ലപ്പെടുകയും 121 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറ്റവാളികളെ പിടികൂടാന്‍ മേഖലയിലെ ഭരണസംവിധാനത്തിന് കഴിയുന്നില്ലെന്ന പരാതിയാണ് ഷിയാ വിശ്വാസികള്‍ ഉയര്‍ത്തുന്നത്.

രാജ്യത്തെ 20 ശതമാനം വരുന്ന ഷിയാ വിഭാഗത്തെ മുസ്ലീങ്ങളായി പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സുന്നി വിഭാഗത്തിനു­ള്ളത്. അ­തി­നാ­ലാ­ണ് ഇ­വര്‍­ക്കു നേ­രെ അ­ക്ര­മ­ങ്ങള്‍ അ­ഴി­ച്ചു­വി­ടു­ന്നത്.

Keywords: Relatives, Attack, Control, Sunni, Pakistan, Dead Body, Strike, Terrorists, Protection, Bomb Blast, Injury, Complaint, Muslim, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Protests by Pakistan's Shia Muslims grow after deadly bombing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia