Missing Puppy | 12 വര്‍ഷം മുമ്പ് കാണാതായ അരുമയായ പട്ടിക്കുട്ടിയെ അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ലിസും കുടുംബവും

 


ലന്‍ഡന്‍: (www.kvartha.com) 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ അരുമയായ പട്ടിക്കുട്ടിയെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ലിസും കുടുംബവും. യുകെയിലാണ് സംഭവം. ബോര്‍ഡര്‍ ടെറിയര്‍ വിഭാഗത്തില്‍പെട്ട പട്ടിക്കുട്ടിയെ ആണ് കുടുംബത്തിന് 12 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടത്.
         
Missing Puppy | 12 വര്‍ഷം മുമ്പ് കാണാതായ അരുമയായ പട്ടിക്കുട്ടിയെ അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ലിസും കുടുംബവും

ലിസ് എല്‍ഡ്രിഡ്ജ് (51) എന്ന സ്ത്രീ തന്റെ മകന്‍ ഓസ്‌കാറിന് പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് മിസ്സി എന്ന് പേരുള്ള പട്ടിക്കുട്ടിയെ. നാഷനല്‍ ഹെല്‍ത് സര്‍വീസില്‍ ജോലി ചെയ്യുകയായിരുന്നു ലിസ്. 2011 -ല്‍ ആണ് വീട്ടില്‍ നിന്നും മിസ്സിയെ കാണാതാകുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷക്കാലം ലിസ് രാജ്യത്തുടനീളം തന്റെ പ്രിയപ്പെട്ട പട്ടിയെ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Missing Puppy | 12 വര്‍ഷം മുമ്പ് കാണാതായ അരുമയായ പട്ടിക്കുട്ടിയെ അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ലിസും കുടുംബവും

ഏറെ അന്വേഷിച്ചിട്ടും പട്ടിക്കുഞ്ഞിനെ തിരികെ കിട്ടാതായതോടെ ഇനി ഒരിക്കലും തങ്ങള്‍ക്ക് അതിനെ തിരിച്ചുകിട്ടില്ലെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. മിസ്സിയെ ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോയതായിരിക്കാം എന്ന് കരുതി ലിസും കുടുംബവും.

എന്നാല്‍, കഴിഞ്ഞയാഴ്ച തീരെ പ്രതീക്ഷിക്കാതെയാണ് മിസ്സിയെ ലിസിനും കുടുംബത്തിനും തിരികെ കിട്ടിയത്. അവളുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന മൈക്രോചിപ് ഐഡിയുടെ സഹായത്തോടെയാണ് ഉടമയെ കണ്ടെത്തിയതും ലിസിന് തങ്ങളുടെ നായയെ തിരികെ കിട്ടിയതും.

ഒരു നാട്ടുകാരനാണ് നായയെ കിട്ടിയത്. അയാള്‍ അതിനെ ആനിമല്‍ കണ്‍ട്രോള്‍ സര്‍വീസില്‍ ഏല്‍പിച്ചു. കിട്ടുമ്പോള്‍ വളരെ മോശം അവസ്ഥയിലായിരുന്നു മിസ്സി എന്ന് ലിസ് പറയുന്നു. ബ്രീഡിംഗിന് വേണ്ടി മിസ്സിയെ ആരോ നിരന്തരം ഉപയോഗപ്പെടുത്തി എന്നും അവളെ ചങ്ങലയ്ക്കിട്ട് ദ്രോഹിച്ചിരുന്നു എന്നും ലിസ് പറയുന്നു. ആരെങ്കിലും അടുത്തേക്ക് ചെല്ലുമ്പോള്‍ തന്നെ മിസ്സി പേടിക്കുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍, ഒരാഴ്ചത്തെ നിരന്തര പരിചരണത്തിന് ശേഷം അവള്‍ മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ടെന്നും ലിസ് പറഞ്ഞു.

ഏതായാലും 12 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട പട്ടിയെ തിരികെ കിട്ടിയ സന്തോഷത്തില്‍ തന്നെയാണ് ലിസും കുടുംബവും.

Keywords: Puppy missing for 12 years miraculously reunited with owner, London, News, Dog, Missing, Family, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia