Martial law | പുടിന്റെ അപ്രതീക്ഷിത നീക്കം; യുക്രൈനിലെ 4 പ്രദേശങ്ങളില്‍ റഷ്യ പട്ടാള നിയമം പ്രഖ്യാപിച്ചു; യാത്രകള്‍ക്കും പൊതുയോഗങ്ങള്‍ക്കുമുള്ള വിലക്കടക്കമുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരും
Oct 19, 2022, 19:17 IST
മോസ്‌കോ: (www.kvartha.com) പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രൈനിലെ നാല് പ്രദേശങ്ങള്‍ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും റഷ്യന്‍ പ്രദേശങ്ങളുടെ തലവന്മാര്‍ക്ക് അധിക അടിയന്തര അധികാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന പട്ടാള നിയമം പ്രഖ്യാപിച്ചു. ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ എന്നിവയാണ് റഷ്യ കൂട്ടിച്ചേര്‍ക്കപ്പെട്ടതായി പ്രഖ്യാപിച്ച യുക്രൈനിലെ നാല് പ്രദേശങ്ങള്‍. റഷ്യന്‍ ഫെഡറേഷന്റെ ഈ നാല് പ്രദേശങ്ങളില്‍ പട്ടാളനിയമം നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പുടിന്‍ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ചെ മുതല്‍ പ്രദേശങ്ങളില്‍ പട്ടാള നിയമം നടപ്പാക്കുമെന്ന് ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്. പട്ടാള നിയമം പ്രഖ്യാപിച്ചതോടെ റഷ്യയിലെ എല്ലാ മേഖലകളിലെയും മേധാവികള്‍ക്ക് കൂടുതല്‍ അടിയന്തര അധികാരങ്ങള്‍ നല്‍കുമെന്ന് പുടിന്‍ വ്യക്തമാക്കി. സൈനിക നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഉത്തരവില്‍, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പുടിന്‍ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് മൂന്ന് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
നാല് മേഖലകളില്‍ പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള പുടിന്റെ തീരുമാനം റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ഉടന്‍ അംഗീകരിച്ചു. യാത്രകള്‍ക്കും പൊതുയോഗങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍, കര്‍ശനമായ സെന്‍സര്‍ഷിപ്, നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് കരട് നിയമം സൂചിപ്പിക്കുന്നു. പട്ടാള നിയമം നടപ്പാക്കുമ്പോള്‍ സൈന്യത്തിന് പൂര്‍ണ നിയന്ത്രണം ലഭിക്കും. സൈന്യത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആളുകള്‍ പ്രവര്‍ത്തിക്കണം. പൗരന്മാരുടെ സ്വാതന്ത്ര്യവും അവരുടെ മൗലികാവകാശങ്ങളും അസാധുവാകും. മറ്റ് പല നിയന്ത്രണങ്ങളും നിലവില്‍ വരും.

Keywords: #Ukraine War, Latest-News, World, Top-Headlines, Ukraine, Russia, War, Military, Army, President, Vladimar Putin, Law, Putin declares martial law in four unilaterally annexed regions of Ukraine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.