Putin Unhappy | 69 കാരനായ പുടിന്‍ വീണ്ടും ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാകുന്നു; കാമുകി അലീന കബേവയുടെ ഗര്‍ഭധാരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് സന്തുഷ്ടനല്ലെന്ന് റിപോര്‍ട്; 'ഇതിനകംതന്നെ മതിയായ കുട്ടികളുണ്ട്'
Jul 11, 2022, 09:55 IST
മോസ്‌കോ: (www.kvartha.com) കാമുകിയും മുന്‍ ജിംനാസ്റ്റുമായ അലീന കബേവയുടെ ഗര്‍ഭധാരണത്തില്‍ 69 കാരനായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സന്തുഷ്ടനല്ലെന്ന് റിപോര്‍ട്. ഒരു പെണ്‍കുട്ടിക്ക് ജനം നല്‍കാന്‍ പോകുന്നതായി മുന്‍ ഒളിംപിക് റിഥമിക് ജിംനാസ്റ്റ് അലീന കബേവ(39) പ്രഖ്യാപിച്ചതായി ജനറല്‍ എസ്‌വിആര്‍ ടെലിഗ്രാം ചാനല്‍ റിപോര്‍ട് ചെയ്യുന്നു.
എന്നാല്‍ വീണ്ടും അച്ഛനാകുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് അതൃപ്തനാണെന്നും റിപോര്‍ട് ആരോപിക്കുന്നു. കബേവയുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ പുടിന്‍ അസ്വസ്ഥനാണെന്ന് ജനറല്‍ എസ്‌വിആര്‍ പറയുന്നു. തനിക്ക് ഇതിനകം മതിയായ കുട്ടികള്‍ ഉണ്ടെന്നും, ഇതില്‍ കൂടുതലും പെണ്‍മക്കളാണെന്നും അദ്ദേഹം പറയുന്നു. ഗര്‍ഭധാരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പുടിന്‍, കബീവയുടെ ആദ്യ പേരും മധ്യനാമവും ഉപയോഗിച്ച് അലീനയെ കുറ്റപ്പെടുത്തിയതായും അജ്ഞാത പോസ്റ്റര്‍ അവകാശപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റിന്റെ പങ്കാളി അലീന കബേവ ഗര്‍ഭിണിയാണെന്ന് ടെലിഗ്രാം ചാനല്‍ മുമ്പ് റിപോര്‍ട് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ചയാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അലീന ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയതായി റിപോര്‍ടില്‍ പറയുന്നു. പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്ന് കണ്ടെത്തി.
30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2013 ല്‍ പുടിന്‍ തന്റെ അന്നത്തെ ഭാര്യ ല്യൂഡ്മില അലക്സാന്ദ്രോവ്‌ന ഒചരെത്‌നയയെ വിവാഹമോചനം ചെയ്തിരുന്നു. അലീനയില്‍ പുടിന് രണ്ട് മക്കളുണ്ട്. മുന്‍ഭാര്യയില്‍ രണ്ട് പെണ്‍മക്കളുമുണ്ട്. രണ്ട് ഒളിംപിക് മെഡലുകള്‍ നേടിയ കബേവ ലോക ചാമ്പ്യന്‍ഷിപില്‍ 14 മെഡലുകളും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപില്‍ 21 മെഡലുകളും നേടിയിട്ടുണ്ട്.
റഷ്യന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ ഏജന്റ് നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഒരു അജ്ഞാത ടെലിഗ്രാം ചാനലാണ് ജനറല്‍ എസ്‌വിആര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.