ബ്രിട്ടന്റെ കുഞ്ഞുരാജകുമാരന് മാര്‍പാപ്പ മരതക കുരിശ് സമ്മാനിച്ചു

 


വത്തിക്കാന്‍ സിറ്റി:    (www.kvartha.com 04.04.2014)    ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ പേരക്കുട്ടി വില്യം രാജകുമാരന്റെ എട്ട് മാസം പ്രായമുള്ള മകന്‍ ജോര്‍ജ് രാജകുമാരന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരതക കുരിശ് സമ്മാനം.

പദവി സ്വീകരിച്ച ശേഷം ആദ്യമായാണ് മാര്‍പാപ്പയെ എലിസബത്ത് രാജ്ഞി സന്ദര്‍ശിക്കുന്നത്. ഈ അവസരത്തിലാണ് കുഞ്ഞ് രാജാവായ  ജോര്‍ജ് രാജകുമാരന് മാര്‍പാപ്പ വിശിഷ്ടസമ്മാനം നല്‍കിയത്.

പുരാതന റോമില്‍ രാജകീയപദവിയുടെ മുദ്രയായാണ് മരതകത്തെ കാണുന്നത്. പരമാധികാരത്തെ പ്രതിനിധാനം ചെയ്യുന്ന മരതകം ക്രൈസ്തവസമൂഹം  ഏറ്റെടുത്ത ശേഷം ഗോളത്തില്‍ ക്രൈസ്തവതയുടെ പ്രതീകമായി കുരിശും കൂടി ചേര്‍ക്കുകയായിരുന്നു. തന്നെ സന്ദര്‍ശിക്കാനെത്തിയ മാര്‍പാപ്പയ്ക്കും എലിസബത്ത് രാജ്ഞി രാജകുടുംബത്തിന്റെ സമ്മാനം നല്‍കി.

ബ്രിട്ടന്റെ കുഞ്ഞുരാജകുമാരന് മാര്‍പാപ്പ മരതക കുരിശ് സമ്മാനിച്ചു

റോയല്‍ എസ്‌റ്റേറ്റില്‍ നിന്നുള്ള പ്രത്യേക തേനും വിസ്‌കിയും മറ്റ് മധുര പലഹാരങ്ങളുമടങ്ങുന്ന സമ്മാനവുമായാണ് രാജ്ഞി  മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. മടക്കയാത്രയില്‍ രാജകുടുംബത്തിലെ പുതിയ കിരീടാവകാശിയായ ജോര്‍ജ് രാജകുമാരനുള്ള സമ്മാനം മാര്‍പാപ്പ രാജ്ഞിയുടെ കൈവശം കൊടുത്തുവിട്ടു.

വ്യാഴാഴ്ചയാണ് മാര്‍പാപ്പ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയിത്. ആവേശോജ്ജ്വലമായ സ്വീകരണമാണ് മാര്‍പാപ്പയ്ക്ക് കൊട്ടാരത്തില്‍ നല്‍കിയത്. എലിസബത്ത് രാജ്ഞിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടുനിന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഫേസ് ബുക്കിലെ പരാമര്‍ശങ്ങള്‍ സൈബര്‍സെല്ലിന് കൈമാറി

Keywords:  Queen gives honey to pope, who has gift for Prince George, Vatican City, Queen Elizabeth, Visit, Britain, Meeting,   Prince Philip,World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia