Rally | ഗസ്സയിൽ ഇസ്രാഈൽ നടത്തുന്ന ബോംബാക്രമണത്തിനെതിരെ ലോകമെമ്പാടും റാലി; പതിനായിരങ്ങൾ തെരുവിലിറങ്ങി
Oct 13, 2023, 23:59 IST
ന്യൂഡെൽഹി: (KVARTHA) ഗസ്സ മുനമ്പിൽ ഇസ്രാഈൽ ശക്തമായ ആക്രമണം തുടരുന്നതിനിടെ ഫലസ്തീനികളെ പിന്തുണച്ച് പതിനായിരക്കണക്കിന് ആളുകൾ ലോകമെമ്പാടും തെരുവിലിറങ്ങി. ഇതുവരെ 1,500-ലധികം ആളുകൾ കൊല്ലപ്പെട്ട, ഗസ്സയിൽ ഇസ്രാഈൽ നടത്തുന്ന കനത്ത ബോംബാക്രമണത്തെ പ്രതിഷേധക്കാർ അപലപിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം വിവിധ ഇടങ്ങളിൽ പ്രത്യേക പ്രാർഥനയും നടന്നു.
ഖത്വർ തലസ്ഥാനമായ ദോഹയിൽ നടന്ന റാലിയിൽ വലിയ ആൾക്കൂട്ടം പങ്കെടുത്തു. ജുമുഅക്ക് ശേഷം ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിദിന് പുറത്ത് നടന്ന റാലിയിൽ മുദ്രാവാക്യങ്ങൾ അലയടിച്ചു. 1948 ലും 1967 ലും പുറത്താക്കപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികൾ ഖത്വറിലാണ് ഇപ്പോഴുള്ളത്.
ഇറാഖിൽ ഷിയാ നേതാവ് മുഖ്താദ അൽ സദർ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ ബാഗ്ദാദിലെ തഹ്‌രീർ ചത്വരത്തിൽ വലിയ ജനക്കൂട്ടം ഒഴുകിയെത്തി. യെമൻ തലസ്ഥാനമായ സനയിൽ യെമൻ, ഫലസ്തീൻ പതാകകൾ വീശി പ്രകടനക്കാർ തെരുവിലിറങ്ങി. പാകിസ്താനിലും സിറിയയിലും പ്രതിഷേധം ഉയർന്നു.
ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി മലേഷ്യയിലെ ക്വാലാലംപൂരിൽ ജുമുഅയ്ക്ക് ശേഷം ശേഷം റാലി നടത്തി. ഫലസ്തീൻ ജനതയുടെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർഥിക്കാൻ ഇന്തോനേഷ്യയിലെ ഇസ്ലാമിക നേതാക്കൾ രാജ്യത്തെ എല്ലാ മസ്ജിദുകളോടും അഭ്യർഥിച്ചിരുന്നു.
അതേസമയം ഫ്രാൻസും ജർമനിയും ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നിരോധിച്ചു, പ്രതിഷേധങ്ങൾ അക്രമത്തിന് ഇടയാക്കുമെന്ന് ഭയന്ന് സിനഗോഗുകളിലും ജൂത സ്കൂളുകളിലും സുരക്ഷ ശക്തമാക്കിയതായി നിരവധി പാശ്ചാത്യ രാജ്യങ്ങൾ അറിയിച്ചു.

Keywords: News, Malayalam-News, World, Israel-Palestine-War, Israel, Hamas, Palestine, Hostages, Rally around the world against Israel’s Gaza bombardment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.