Ranil Wickreme singhe | ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു
Jul 20, 2022, 15:31 IST
കൊളംബോ: (www.kvartha.com) ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയും ജനങ്ങളുടെ പ്രക്ഷോഭവും രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടത്.
225 അംഗ പാര്‍ലമെന്റില്‍ 134 പേരുടെ പിന്തുണയോടെയാണ് വിക്രമസിംഗെ അധികാരത്തിലേക്ക് എത്തുന്നത്. തമിഴ് നാഷനല്‍ അലയന്‍സിന്റെ വോടുകള്‍ കൂടി വിക്രമസിംഗെ നേടി. മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ നാടുവിട്ടത് മുതല്‍ ആക്ടിങ് പ്രസിഡന്റിന്റെ ചുമതലവഹിച്ചു വരികയായിരുന്നു അദ്ദേഹം. മുഖ്യ എതിരാളിയായ ദലാസ് അലഹപെരുമയ്ക്ക് 82 വോടുകള്‍ മാത്രമാണ് നേടാനായത്. ഇടതുപക്ഷ സ്ഥാനാര്‍ഥി അനുര ഡിസനായകെയ്ക്ക് മൂന്ന് വോടുകള്‍ ലഭിച്ചു.
ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റെനില്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഒരു വര്‍ഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിംഗെക്ക്.
പ്രതിപക്ഷ നിരയിലെ തമിഴ് പ്രോഗസീവ് അലയന്‍സ് പാര്‍ടി പിന്തുണയ്ക്കുമെന്ന വിക്രമസിംഗെയുടെ കണക്കുകൂട്ടല്‍ ശരിയായി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പാര്‍ലമെന്റിന് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡന്റിന്റെ കോലം പ്രസിഡന്റ് ഓഫിസിന് മുന്നില്‍ പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു.
റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായിരിക്കെയാണ് ശ്രീലങ്കയില്‍ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തിന്റെ അവസ്ഥയ്ക്ക് പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് വിക്രമസിംഗെയുടെ രാജിയും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ അധികാരത്തിലെത്തിയ വിക്രമസിംഗെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്ത് പ്രക്ഷോഭം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പൊലീസിനും സേനയ്ക്കും കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാണ് വിക്രമസിംഗെ ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രതിഷേധക്കാര്‍ കടന്നുകയറിയപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Keywords: Ranil Wickremesinghe elected Sri Lankan president, Colombo, News, Protesters, President, Parliament, Voters, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.