മൊറോകോയില്‍ 5 വയസുകാരന്‍ കിണറ്റില്‍ വീണിട്ട് 4 ദിവസം കഴിഞ്ഞു; 5-ാം ദിനവും കുട്ടിയെ പുറത്തെടുക്കാനുള്ള തീവ്രശ്രമവുമായി രക്ഷാപ്രവര്‍ത്തകര്‍, വീഡിയോ
Feb 5, 2022, 17:29 IST
റബത്: (www.kvartha.com 05.02.2022) മൊറോകോയിലെ ഷെഫ്ഷോണ്‍ പ്രവിശ്യയില്‍ അഞ്ച് വയസുകാരന്‍ കിണറ്റില്‍ വീണിട്ട് നാല് ദിവസം കഴിഞ്ഞു. ഇതുവരെ കുട്ടിയെ പുറത്തെടുക്കാനായിട്ടില്ല. കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ ശനിയാഴ്ചയും തീവ്രശ്രമം തുടരുന്നു.
100 അടി താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. കിണറിനടിയില്‍ കഴിയുന്ന അഞ്ചുവയസുകാരനായ റയാന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. റയാന് വേണ്ട ശുദ്ധജലവും ഭക്ഷണവും കയറില്‍ കെട്ടി കിണറിനകത്തേക്ക് എത്തിക്കുന്നുണ്ട്. കുട്ടി പ്രതികരിക്കുന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. റയാന്‍ കഴിയുന്ന ഭാഗം മനസിലാക്കി കിണറിന് പുറത്ത് സമാന കുഴിയുണ്ടാക്കിയാണ് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. റയാന്‍ വീടിനടുത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് റയാന്‍ കിണറ്റില്‍ വീണ വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
Keywords: News, World, International, Morocco, Borewell, Child, Help, Rayan: Moroccan rescuers inch nearer to boy stuck in well for days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.