Global Trading in Rupee | ഇനി 'ഇന്‍ഡ്യന്‍ രൂപ' വിദേശത്തും ഓടും; വ്യാപാരവും പണമിടപാടും സാധ്യമാകും; വലിയ തീരുമാനമെടുത്ത് റിസര്‍വ് ബാങ്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com) അന്താരാഷ്ട്ര വ്യാപാരങ്ങള്‍ക്കായി ഇന്‍ഡ്യന്‍ രൂപ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI) അനുമതി നല്‍കി. ആഗോളതലത്തില്‍ നടക്കുന്ന എല്ലാ ബിസിനസുകളും ഇന്‍ഡ്യന്‍ രൂപയില്‍ തീര്‍പ്പാക്കാമെന്ന് ആര്‍ബിഐ അറിയിച്ചു. കയറ്റുമതിയില്‍ ഇന്‍ഡ്യന്‍ രൂപ ഉപയോഗിക്കുന്നത് മൂലം ആഗോള വ്യാപാരത്തില്‍ രൂപ ശക്തിപ്പെടാന്‍ ഇത് കാരണമാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
   
Global Trading in Rupee | ഇനി 'ഇന്‍ഡ്യന്‍ രൂപ' വിദേശത്തും ഓടും; വ്യാപാരവും പണമിടപാടും സാധ്യമാകും; വലിയ തീരുമാനമെടുത്ത് റിസര്‍വ് ബാങ്ക്

രൂപയില്‍ വ്യാപാരം നടത്താനുള്ള സൗകര്യം ലഭിക്കുന്നതോടെ ഡോളറില്‍ ഇടപാട് നടത്താന്‍ തയ്യാറല്ലാത്ത രാജ്യങ്ങളുമായോ കംപനികളുമായോ എളുപ്പത്തില്‍ വ്യാപാരം നടത്താനുള്ള സൗകര്യം ഇന്‍ഡ്യക്ക് ലഭിക്കും. ഉദാഹരണത്തിന്, റഷ്യ-യുക്രൈന്‍ യുദ്ധത്തിനുശേഷം, റഷ്യയുമായി ഡോളറില്‍ വ്യാപാരം ചെയ്യുന്നതില്‍ നിന്ന് കിഴക്കിന്റെ പല രാജ്യങ്ങളെയും അമേരക വിലക്കിയിരുന്നു, അതിനാല്‍ രൂപയില്‍ വ്യാപാരം ചെയ്യാനുള്ള അവസരം അത്തരം രാജ്യങ്ങളുമായി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കും. ചില രാജ്യങ്ങളുമായുള്ള വ്യാപാരത്തിനായി യുഎസ് ഡോളര്‍ പോലുള്ള ആഗോള കറന്‍സി ഉപയോഗിക്കുന്നത് തടയുന്ന നിയമങ്ങള്‍ ഒഴിവാക്കാന്‍ ആര്‍ബിഐ സംവിധാനം ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും സൗകര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു

രൂപയുടെ മൂല്യത്തില്‍ ആഗോള വ്യാപാര സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന താല്‍പര്യം കണക്കിലെടുത്ത് ഇന്‍ഡ്യന്‍ കറന്‍സിയില്‍ ഇറക്കുമതിക്കും കയറ്റുമതിക്കും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പെടുത്താന്‍ റിസര്‍വ് ബാങ്ക് ബാങ്കുകളോട് നിര്‍ദേശിച്ചു. ഈ സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് ബാങ്കുകള്‍ വിദേശനാണ്യ വിനിമയ വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് റിസര്‍വ് ബാങ്ക് സര്‍കുലറില്‍ അറിയിച്ചു.

ഇതോടെ ഒരു വിദേശ വില്‍പനക്കാരനില്‍ നിന്നോ വിതരണക്കാരനില്‍ നിന്നോ ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണത്തിനുള്ള ഇന്‍വോയ്സിനോ ബിലിനോ ഇന്‍ഡ്യന്‍ ഇറക്കുമതിക്കാര്‍ രൂപയില്‍ അടയ്ക്കണം, അത് ഏജന്റ് ബാങ്കിന്റെ പ്രത്യേക വോസ്ട്രോ അകൗണ്ടില്‍ നിക്ഷേപിക്കും. അതുപോലെ, വിദേശത്തേക്ക് ചരക്കുകളോ സേവനങ്ങളോ വിതരണം ചെയ്യുന്ന കയറ്റുമതിക്കാര്‍ക്ക് ആ രാജ്യത്തെ നിര്‍ദിഷ്ട ബാങ്കിന്റെ നിര്‍ദിഷ്ട വോസ്‌ട്രോ അകൗണ്ടില്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് ഇന്‍ഡ്യന്‍ രൂപയില്‍ നല്‍കും. ഇന്‍ഡ്യന്‍ കയറ്റുമതിക്കാര്‍ക്കും വിദേശ ഇറക്കുമതിക്കാരില്‍ നിന്ന് രൂപയില്‍ മുന്‍കൂര്‍ പേയ്മെന്റ് എടുക്കാനും കഴിയും.

Keywords:  Latest-News, National, Top-Headlines, RBI, Reserve Bank, Bank, India, World, Cash, Business, Rupees, Global Trade Settlement in Rupee, Global Trade, Reserve Bank of India, RBI paves way for global trade settlement in rupee.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia