മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത; ഹാനികരമല്ലാത്ത മദ്യം ഉടന്‍

 


മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത; ഹാനികരമല്ലാത്ത മദ്യം ഉടന്‍
ലണ്ടന്‍: മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത. ആരോഗ്യത്തിന് ഹാനികരമുണ്ടാക്കാത്ത മദ്യം കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഒരു സംഘം ഗവേഷകരാണ് പുതിയ മദ്യം കണ്ടുപിടിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടത്.

മദ്യം കുടിച്ചാല്‍ കിട്ടുന്ന അതേ ലഹരിയും ആനന്ദവും വീര്യം സന്തോഷവും പകരാന്‍ കഴിയുന്ന പുതിയ പാനീയമാണ് ഗവേഷണത്തിന്റെ അന്ത്യഘട്ടത്തിലുള്ളത്. കരളിനെ ഒട്ടുംതന്നെ ദോഷകരമായി ബാധിക്കാത്ത പുതിയ പാനീയമാണ് വികസിപ്പിച്ചെടുക്കുന്നത്. മദ്യത്തിന്റെ മനുഷ്യരിലേക്കുള്ള പരീക്ഷണം ഉടനുണ്ടാകുമെന്ന് ഗവേഷണ മേധാവി പ്രൊഫ.ഡേവിഡ് നട്ട് പറഞ്ഞു.

പുത്തന്‍ പാനീയം കുടിക്കുന്നയാളെ ശാന്തനാക്കാനും ആത്മവിശ്വാസവും ആശ്വാസവും പകരാനും സഹായിക്കുന്ന നാലു മിശ്രണങ്ങള്‍ ഈ പാനീയത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഈ പാനീയം ആളുകളെ നിലതെറ്റിക്കുകയോ, സ്വബോധം നഷ്ടപ്പെടുത്തുകയോ ചെയ്യില്ലെന്ന് മാത്രമല്ല മദ്യപന്‍മാര്‍ക്ക് കിട്ടുന്ന അതേ മൂഡ് നിലനിര്‍ത്താനും സഹായിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ശാസ്ത്രത്തിന്റെ സഹായത്തോടെ ആളുകളെ സുരക്ഷിതരായി മദ്യപിപ്പിക്കുകയാണ് പുതിയ പാനീയത്തിന്റെ കണ്ടുപിടുത്തത്തിലൂടെ തങ്ങള്‍ ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞു.

കരളിനെ ദോഷകരമായി ബാധിക്കുന്ന എയ്്‌സ്താല്‍ ഡിഹൈഡ് എന്ന വിഷവസ്തുവാണ് മദ്യം. എന്നാല്‍ പുതിയ പാനീയം തലച്ചോറിനെ ശാന്തമാക്കാന്‍ ഉതകുന്നതാണ്. പാനീയം കുടിച്ച് കിക്കാകുന്നവര്‍ക്ക് വേണ്ടി ഒരു ഗുളിക കൂടി ഇതിനൊപ്പം വികസിപ്പിച്ചെടുക്കുന്നുണ്ട്. ഗുളിക തിന്നാല്‍ കിക്ക് താനേ കെട്ടുപോകും.


Keywords:  London, World, Liquor, Tablet, Research  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia