വന്യമൃഗങ്ങള്‍ അതിഥികളായെത്തിയ കല്യാണം

 


(www.kvartha.com 19.09.2015)  വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു... അപ്പോള്‍ ഭൂമിയാകുന്ന സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ മനുഷ്യര്‍ മാത്രം മതിയോ? പോരെന്നായിരുന്നു പോള്‍ഫ്രീക്ക്‌ലി, ജാനറ്റ് സ്റ്റില്ലിന്റെയും തീരുമാനം. കുറുക്കനും, മീര്‍ക്കാറ്റും, പാമ്പും, മൂങ്ങയും അടങ്ങിയ മുപ്പതോളം വന്യജീവികളെ കല്യാണത്തിന് പങ്കെടുപ്പിച്ചുകൊണ്ടാണ് ദമ്പതികള്‍ വിവാഹം ആഘോഷമാക്കിയത്.

വാര്‍വിക്ഷെയറിലെ നിന്നുളളവരാണ് ഈ ദമ്പതികള്‍. ചില കുട്ടികളുടെ പിറന്നാളാഘോഷ പരിപാടികളില്‍ പാര്‍ട്ടി ആനിമല്‍സിനെ കാണാറുണ്ട്. അങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തത്തില്‍ അവയുടെ സാന്നിധ്യം ആഗ്രഹിച്ചതെന്നു പറയുന്നു ദമ്പതിമാര്‍. മീര്‍ക്കാറ്റിനെ പോലെയുള്ള ജീവികളെ അടുത്തുകാണാന്‍ മനുഷ്യര്‍ക്ക് അവസരമുണ്ടാവില്ല. കാഴ്ചബംഗ്ലാവില്‍ മാത്രം കാണുന്ന ജീവികളെ അടുത്തുകാണാന്‍ അതിഥികള്‍ക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും ഇവര്‍.
പക്ഷെ ദമ്പതികളുടെ ഈ പ്രവൃത്തിയെ വിമര്‍ശിക്കുകയാണ് പെറ്റ PETA (People for the Ethical Treatment of Animals) അധികൃതര്‍ ചെയ്തത്. ദമ്പതികള്‍ ചെയ്തത് ഒട്ടും ശരിയായില്ലെന്നും. ആഘോഷവേളയിലെ ഉറക്കെയുള്ള മ്യൂസിക്കും, അപരിചിതരുമായുള്ള സമ്പര്‍ക്കവും മൃഗങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു കാണും എന്നും അവര്‍ ആരോപിച്ചെന്നുമാണ് അവരുടെ ആരോപണം. എന്തായാലും കല്യാണം മൃഗങ്ങളെത്തി ഗംഭീരാക്കിയതോടെ സംഭവം വൈറലായെന്നു പറഞ്ഞാല്‍ മതി.

വന്യമൃഗങ്ങള്‍ അതിഥികളായെത്തിയ കല്യാണം

വന്യമൃഗങ്ങള്‍ അതിഥികളായെത്തിയ കല്യാണം

വന്യമൃഗങ്ങള്‍ അതിഥികളായെത്തിയ കല്യാണം

വന്യമൃഗങ്ങള്‍ അതിഥികളായെത്തിയ കല്യാണം


SUMMARY: An animal-loving couple have opted for a very wild wedding by inviting 30 creatures to help them celebrate tying the knot.

Groom Paul Freakley and bride Janet Still, both 39, from Rugby, Warwickshire, decided to bring a host of creatures - including a fox, a meerkat, a snake and a tarantula - to their wedding reception on Saturday to keep guests entertained.

The couple, who have been engaged for a decade, also shared the dance floor at Thornfield Indoor Bowls Club in their hometown with the likes of a raccoon and a scorpion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia