US university research | സാമൂഹ്യ മാധ്യമങ്ങളിലും മെസേജിങ് പ്ലാറ്റ്ഫോമുകളിലും 'ഹിന്ദുഫോബിയ' വര്‍ധിക്കുന്നുവെന്ന് യുഎസ് സര്‍വകലാശാലയിലെ ഗവേഷകര്‍

 


ന്യൂയോര്‍ക്: (www.kvartha.com) മീമുകളും കോഡ് ഭാഷയും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിന്ദു വിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ കുതിച്ചുയരുകയാണെന്ന് യുഎസിലെ റട്ജേഴ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. ഇത് സാമൂഹ്യ മാധ്യമങ്ങളുടെ പുറത്തേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

'ഹിന്ദു വിരുദ്ധ തെറ്റായ സന്ദേശം: സോഷ്യല്‍ മീഡിയയിലെ ഹിന്ദുഫോബിയയുടെ കേസുകളുടെ പഠനം' എന്ന വിഷയത്തില്‍ സര്‍വകലാശാലയിലെ നെറ്റ്വര്‍ക് ലാബിലെ അംഗങ്ങള്‍ തയ്യാറാക്കിയ റിപോര്‍ടില്‍ നിരവധി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലുടനീളം ഹിന്ദുക്കൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ വിവരിക്കുന്നുവെന്നും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്  ഒരു മില്യൻ പോസ്റ്റുകളിലെ കോഡ് ഭാഷയും മറ്റും കണ്ടെത്തിയതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
     
US university research | സാമൂഹ്യ മാധ്യമങ്ങളിലും മെസേജിങ് പ്ലാറ്റ്ഫോമുകളിലും 'ഹിന്ദുഫോബിയ' വര്‍ധിക്കുന്നുവെന്ന് യുഎസ് സര്‍വകലാശാലയിലെ ഗവേഷകര്‍

ടെലിഗ്രാമിലെയും മറ്റിടങ്ങളിലെയും തീവ്ര ഗ്രൂപുകളിൽ  ഹിന്ദുക്കളെക്കുറിച്ചുള്ള വാദങ്ങളും മീമുകളും എങ്ങനെ പങ്കിടുന്നുവെന്ന് പഠന റിപോര്‍ട് വിശദമാക്കുന്നുവെന്ന് സര്‍വകലാശാലയുടെ പ്രസ്താവനയില്‍ പറയുന്നു. 'ജൂലൈയില്‍, ഹിന്ദുവിരുദ്ധ കോഡ് വാക്കുകളും മീമുകളും  ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അത് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പുറത്ത് പൊതുസമൂഹത്തില്‍ അക്രമത്തിലേക്ക് നയിച്ചേക്കും, പ്രത്യേകിച്ചും ഇന്‍ഡ്യയില്‍ വര്‍ധിച്ചുവരുന്ന മതപരമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍', പഠനം വ്യക്തമാക്കുന്നു.

സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് വിദ്വേഷ കോഡ് പദങ്ങള്‍, ചിത്രങ്ങള്‍, തുടങ്ങിയവയെ കുറിച്ച് അറിയണമെന്നില്ല. 'ഹിന്ദു ജനത അഭിമുഖീകരിക്കുന്ന മതാശയങ്ങളിലും അക്രമങ്ങളിലും പുതിയതായി ഒന്നുമില്ലെങ്കിലും വിദ്വേഷ സന്ദേശങ്ങള്‍ പങ്കിടുന്ന ഇപ്പോഴത്തെ സന്ദര്‍ഭമാണ് ശ്രദ്ധേയം. വിദ്വേഷ സന്ദേശമയയ്ക്കലിന്റെ തീവ്രതയും പൊതുസമൂഹത്തിലെ അക്രമ പ്രവര്‍ത്തനങ്ങളുടെ സാഹചര്യവും തമ്മില്‍ പരസ്പരബന്ധം കാണിക്കുന്നു', ന്യൂ ബ്രണ്‍സ്വികിലെ റട്ജേഴ്സ് യൂനിവേഴ്സിറ്റിയിലെ മിലര്‍ സെന്ററിന്റെയും ഈഗിള്‍ടണ്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് പൊളിറ്റിക്സിന്റെയും ഡയറക്ടര്‍ ജോണ്‍ ജെ ഫാര്‍മര്‍ ജൂനിയര്‍ പറഞ്ഞു.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഇന്‍ഡ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി ഇറാനിയന്‍ ട്രോളുകള്‍ ഹിന്ദുവിരുദ്ധ ശക്തികൾ പ്രചരിപ്പിച്ചു. സ്റ്റുഡന്റ് അനലിസ്റ്റ് പ്രസിദ്ധ സുധാകര്‍ ന്യൂജേഴ്സി ഗവര്‍ണേഴ്സിന്റെ STEM സ്‌കോളേഴ്സ് പ്രോഗ്രാമിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് ഗവേഷണത്തിനായി ഡാറ്റകള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും പ്രവര്‍ത്തിച്ചു. ഈ വിഷയത്തില്‍ അവബോധം കൊണ്ടുവരാനുള്ള അവസരത്തെ അഭിനന്ദിക്കുന്നുവെന്ന് സുധാകര്‍ പറഞ്ഞു.

'വിദ്വേഷ സന്ദേശമയയ്ക്കല്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നത്, ദുര്‍ബലരായ സമൂഹങ്ങളെ ഉയര്‍ന്നുവരുന്ന ഭീഷണികള്‍ക്കായി തയ്യാറെടുക്കുന്നതിനും പ്രതികരിക്കുന്നതിനും സഹായിക്കുന്നതിനുള്ള ഒരു സുപ്രധാന ആദ്യപടിയാണ്', എന്‍സിആര്‍ഐയിലെ ചീഫ് ഡാറ്റാ സയന്റിസ്റ്റും മിലര്‍ സെന്ററിലെ സീനിയര്‍ റിസര്‍ച് ഫെലോയുമായ ജോയല്‍ ഫിങ്കല്‍സ്റ്റീന്‍ പറഞ്ഞു. അതേസമയം പഠനത്തിൽ ഹിന്ദുക്കൾക്കെതിരെയാണോ അതോ ഹിന്ദുത്വശക്തികൾക്കെതിരെയാണോ പ്രചാരണമെന്ന് വ്യക്തമല്ല.

Keywords: Latest-News, World, International, Top-Headlines, Social-Media, America, USA, University, Social Network, Message, Study, Anti-Hindu Disinformation, Hinduphobia,
US university, Research, Rise in Hinduphobia on social media, messaging platforms: US university researchers.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia