Obituary | റിയാദില്‍ ലോഡുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

 


റിയാദ്: (KVARTHA) ലോഡുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വര്‍ക്കല സ്വദേശി അജിത് മോഹന്‍ (29) ആണ് മരിച്ചത്. ദമ്മാം- റിയാദ് ഹൈവേയിലാണ് അപകടം സംഭവിച്ചത്.

റിയാദില്‍ നിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി റിയാദ് നഗരത്തിനോട് ചേര്‍ന്നുള്ള ചെക് പോയിന്റിന് സമീപം മറിഞ്ഞായിരുന്നു അപകടം. അജിത്താണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
Obituary | റിയാദില്‍ ലോഡുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
മോഹനന്‍ വാസുദേവന്‍ - ലത ദേവദാസന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാര്‍. മകന്‍: മോഹനന്‍. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Keywords:  Riyadh: Malayali youth died in lorry accident, Riyadh, News, Road Accident, Ajith, Lorry, Malayali, Dead Body, Social Worker, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia