ബിന്‍ലാദനെ വധിച്ചത് താനാണെന്ന് യു എസ് ഭടന്റെ വെളിപ്പെടുത്തല്‍: ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടു
Nov 7, 2014, 11:09 IST
ന്യൂയോര്‍ക്ക്: (www.kvartha.com 07.11.2014) അല്‍ ഖെയ്ദ്വ ഭീകരന്‍ ഒസാമ ബിന്‍ലാദനെ വധിച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി യു എസ് ഭടന്‍ റോബര്‍ട്ട് ഒനീല്‍(38) രംഗത്ത്. 2011 മെയ് രണ്ടിന് പാകിസ്ഥാനിലെ ബട്ടാബാദിലെ വസതിയില്‍ ലാദന്‍ താമസിച്ചിരുന്ന അവസരത്തില്‍ അവിടെ ഇരച്ചു കയറി കൊലപാതകം നടത്തിയ സംഘത്തില്‍ താനും ഉണ്ടായിരുന്നുവെന്നാണ് ഒനീലിന്റെ വെളിപ്പെടുത്തല്‍.
ആറംഗം സംഘമാണ് കൃത്യം നിര്‍വഹിക്കാനെത്തിയത്. താമസസ്ഥലത്ത് കയറി ലാദന്റെ തല ലക്ഷ്യമാക്കി മൂന്നു ചുറ്റു വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഒനീല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒനീല്‍ ബിന്‍ലാദനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട 23 അംഗ സംഘത്തിന്റെ ഭാഗമായാണ് പാകിസ്ഥാനിലെത്തിയത്.
ഇതുവരെ ലാദനെ കൊലപ്പെടുത്തിയത് ആരാണെന്ന വിവരം അമേരിക്ക വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ചിത്രം പുറത്തായത്. രഹസ്യം വെളിപ്പെടുത്തിയെന്ന കുറ്റത്തിന് ഒനീല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. അതേസമയം ലാദന്റെ വധവുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യങ്ങള്‍ ഫോക്‌സ് ന്യൂസ് ടെലിവിഷനില്‍ അടുത്ത ആഴ്ച സംപ്രേഷണം ചെയ്തുവരുന്ന പരിപാടിയിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഹബീബിന്റെ ലീഗ് പ്രവേശം: നാട്ടിലും പ്രവാസികള്‍ക്കിടയിലും ചൂടുള്ള ചര്‍ച
Keywords: Rob O'Neill named as Seal Team Six hero who killed Osama bin Laden, New York, America, Secret, Twitter, Gun attack, Television, Iraq, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.