ഇറാഖിലെ യുഎസ് എംബസിക്ക് നേരേ റോക്കറ്റ് ആക്രമണം

 



ബാഗ്ദാദ്: (www.kvartha.com 16.02.2020) ഇറാഖിന്റെ തലസ്ഥാന നഗരിയില്‍ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയാണ് ആക്രമണം. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്.

നേരത്തെ നത്തെ യു.എസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് എംബസിക്ക് നേരെ ഭീഷണി ഉണ്ടായിരുന്നത്.

ഇറാഖിലെ യുഎസ് എംബസിക്ക് നേരേ റോക്കറ്റ് ആക്രമണം

എത്ര റോക്കറ്റുകള്‍ പതിച്ചെന്ന് വ്യക്തമല്ല. ഇറാഖിലെ യുഎസ് സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്. എന്തെങ്കിലും ചെറിയ പ്രകോപനമുണ്ടായാല്‍ പോലും യുഎസിനേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഫെബ്രുവരി 13ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മേജര്‍ ജനറല്‍ ഹൊസ്സീന്‍ സലാമി ആണ് ഇക്കാര്യം പറഞ്ഞത്. ഖുദ്സ് ഫോഴ്സ് തലവനായിരുന്ന ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് ശേഷമാണ് യുഎസ് കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിത്തുടങ്ങിയത്.

Keywords:  News, World, Iraq, Baghdad, Embassy, Rocket attack, Rocket attack on US embassy in Iraq
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia