'യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല'; യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം, 1,400 പേര്‍ അറസ്റ്റില്‍

 


മോസ്‌കോ: (www.kvartha.com 25.02.2022) യുദ്ധത്തിനെതിരെ മോസ്‌കോയിലും മറ്റു റഷ്യന്‍ നഗരങ്ങളിലും ജനം തെരുവിലിറങ്ങി. പ്രതിഷേധത്തിന് പിന്നാലെ 1400ലധികം പേര്‍ അറസ്റ്റിലായതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. റഷ്യ യുദ്ധത്തിന് എതിരാണ്, യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് റഷ്യന്‍ ജനത പ്രതിഷേധവുമായി രംഗത്തെത്തിയത്.

  
'യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല'; യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം, 1,400 പേര്‍ അറസ്റ്റില്‍


'എനിക്ക് വാക്കുകളില്ല, അസ്വസ്ഥത തോന്നുന്നു. എന്തുപറയാനാണ്? ഞങ്ങള്‍ അശക്തരാണ്. വേദന തോന്നുന്നു'- എന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പ്രതികരിച്ചത്. യുക്രൈന്‍ പതാകയുടെ നിറത്തിലുള്ള ബലൂണുകളുമായാണ് ഒരു സ്ത്രീ പ്രതിഷേധത്തിനെത്തിയത്.

'യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല'; യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം, 1,400 പേര്‍ അറസ്റ്റില്‍

'ഇന്ന് രാവിലെ ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി. അതുകൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതിയല്ല' എന്നായിരുന്നു ഒരു യുവാവിന്റെ പ്രതികരണം. ഇത് അനധികൃതമായ പ്രതിഷേധമാണെന്നും പങ്കെടുക്കുന്നവര്‍ അറസ്റ്റും തുടര്‍ നടപടികളും നേരിടേണ്ടിവരുമെന്ന പൊലീസ് മുന്നറിയിപ്പ് വകവയ്ക്കാതെ ആയിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു.

പ്രതിഷേധത്തെ നേരിടാന്‍ എല്ലാ സന്നാഹങ്ങളോടെയും പൊലീസ് അണിനിരന്നു. 1,400ലധികം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. യുക്രൈനിലെ റഷ്യന്‍ നടപടിയെ അപലപിച്ച് മാധ്യമപ്രവര്‍ത്തകര്‍ നിവേദനത്തില്‍ ഒപ്പുവച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

'ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ഞങ്ങള്‍, യുക്രൈനെതിരായ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ നിരുപാധികം അപലപിക്കുന്നു. ഇത് സമാനതകളില്ലാത്ത ഒരു ക്രൂരതയാണ്. ന്യായീകരിക്കാനാവില്ല'- എന്ന് മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, സമാറ തുടങ്ങിയ നഗരങ്ങളിലെ മുനിസിപല്‍ ഡപ്യൂടിമാര്‍ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി.

Keywords:  News, World, Arrest, Arrested, Ukraine, War, Police, Protest, Protesters, 'Russia is against war': Thousands rally in rare show of dissent.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia