Moon Mission | ഇന്ത്യയ്ക്ക് പിന്നാലെ ചാന്ദ്രദൗത്യവുമായി റഷ്യ; 47 വർഷത്തിന് ശേഷം ലൂണ -25 വിക്ഷേപിച്ചു; ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ആദ്യം ആരുടെ പേടകം ഇറങ്ങും? ആകാംക്ഷയിൽ ലോകം

 


മോസ്‌കോ: (www.kvartha.com) ഇന്ത്യയ്ക്ക് പിന്നാലെ ചാന്ദ്രദൗത്യവുമായി റഷ്യ ലൂണ-25 വിക്ഷേപിച്ചു. 47 വർഷത്തിന് ശേഷമാണ് റഷ്യ തങ്ങളുടെ പേടകം അയച്ചത്. മോസ്കോയിൽ നിന്ന് ഏകദേശം 5500 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന അമുർ ഒബ്ലാസ്റ്റിലെ വോസ്റ്റോണി കോസ്മോഡ്രോമിൽ നിന്നാണ് ലൂണ 25 വിക്ഷേപിച്ചത്. ഇന്ത്യയുടെ ചന്ദ്രയാൻ-3-ന് മുമ്പ് റഷ്യയുടെ ലൂണ-25 ചന്ദ്രനിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.

Moon Mission | ഇന്ത്യയ്ക്ക് പിന്നാലെ ചാന്ദ്രദൗത്യവുമായി റഷ്യ; 47 വർഷത്തിന് ശേഷം ലൂണ -25 വിക്ഷേപിച്ചു; ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ആദ്യം ആരുടെ പേടകം ഇറങ്ങും? ആകാംക്ഷയിൽ ലോകം

റഷ്യൻ ലാൻഡർ 7-10 ദിവസം ചന്ദ്രനെ ചുറ്റും

സോയൂസ് 2.1ബി റോക്കറ്റിലാണ് ലൂണ-25 ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. ലൂണ-ഗ്ലോബ് മിഷൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. റോക്കറ്റിന്റെ നീളം ഏകദേശം 46.3 മീറ്ററും വ്യാസം 10.3 മീറ്ററുമാണ്. ലൂണ-25 ചന്ദ്രനിലേക്ക് പുറപ്പെട്ടതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. അഞ്ച് ദിവസത്തിനകം ചന്ദ്രനിലേക്ക് നീങ്ങും. ഇതിനുശേഷം 313 ടൺ ഭാരമുള്ള റോക്കറ്റ് ഏഴ് മുതൽ 10 ദിവസം വരെ ചന്ദ്രനെ ചുറ്റും. ഓഗസ്റ്റ് 21-നോ 22-നോ ഇത് ചന്ദ്രോപരിതലത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളം കണ്ടെത്തിയതായി നാസ അവകാശപ്പെട്ടു

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇറക്കാനാണ് റഷ്യയുടെ പദ്ധതി. ഈ ഭഗത്ത് ജല സാന്നിധ്യമുണ്ടെന്ന് 2018 ൽ നാസ പറഞ്ഞിരുന്നു. ലൂണ-25ന് ഒരു റോവറും ലാൻഡറും ഉണ്ട്. ഇതിന്റെ ലാൻഡറിന് ഏകദേശം 800 കിലോഗ്രാം ഭാരമുണ്ട്. ലൂണ-25 സോഫ്റ്റ് ലാൻഡിംഗ് പരിശീലിക്കും. ലാൻഡറിന് ഒരു പ്രത്യേക ഉപകരണം ഉണ്ട്, അത് ഉപരിതലത്തിന്റെ ആറ് ഇഞ്ച് കുഴിക്കും. 25 പാറകളുടെയും മണ്ണിന്റെയും സാമ്പിളുകൾ ലൂണ ശേഖരിക്കും. ഇത് ജല സാന്നിധ്യത്തിന്റെ കൂടുതൽ കണ്ടെത്തലിലേക്ക് നയിച്ചേക്കാം. ഭാവിയിൽ മനുഷ്യൻ ചന്ദ്രനിൽ താവളമൊരുക്കിയാൽ ജലപ്രശ്നം ഉണ്ടാകരുത് എന്നതാണ് റഷ്യയുടെ ലക്ഷ്യം.

ചന്ദ്രയാൻ-3ന് മുമ്പ് റഷ്യക്ക് ചന്ദ്രനിൽ ഇറങ്ങാനാകും

ഇന്ത്യയുടെ ചാന്ദ്രയാൻ -3 ജൂലൈ 14 നാണ് വിക്ഷേപിച്ചത്, അത് ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൂണ-25ന്റെയും ചന്ദ്രയാൻ-3യുടെയും ലാൻഡിംഗ് സമയം ഏതാണ്ട് തുല്യമായിരിക്കും. ലൂണ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയേക്കും. 1976ൽ റഷ്യ ചന്ദ്രനിൽ ലൂണ-24 ഇറക്കിയിരുന്നു. ലോകത്ത് ഇതുവരെ നടന്നിട്ടുള്ള എല്ലാ ചാന്ദ്രദൗത്യങ്ങളിലും ചന്ദ്രന്റെ മധ്യരേഖയിലാണ് പേടകം ഇറക്കിയത്. എന്നാൽ ലൂണ-25 വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു രാജ്യം ഇറങ്ങുന്നത് ആദ്യമായിരിക്കും.

Keywords: News, World, Russia, Luna-25, Chandrayaan-3, Moon Mission, Science,   Russia launches Luna-25 moon lander, its 1st lunar probe in 47 years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia