E-Visa | ഇനി റഷ്യയിലേക്കുള്ള യാത്ര എളുപ്പമാവും; ഇന്ത്യക്കാര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 'ഇ-വിസ' ലഭിക്കും; പ്രത്യേകതകള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ക്കുള്ള വിസ നടപടികള്‍ ലളിതമാക്കാന്‍ റഷ്യ 'ഇ-വിസ' സംവിധാനം അവതരിപ്പിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഈ സംവിധാനം നിലവില്‍ വരും. ഇന്ത്യ ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാം. മറ്റേതൊരു സാധാരണ വിസയും പോലെ തന്നെ ഇ-വിസയും ഉപയോഗിക്കാം. വിസയ്ക്കായി എംബസിയോ മറ്റേതെങ്കിലും അസോസിയേഷനോ അന്വേഷണം നടത്തണമെന്ന ആവശ്യം അവസാനിച്ചു.
      
E-Visa | ഇനി റഷ്യയിലേക്കുള്ള യാത്ര എളുപ്പമാവും; ഇന്ത്യക്കാര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 'ഇ-വിസ' ലഭിക്കും; പ്രത്യേകതകള്‍ അറിയാം

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇ-വിസയുടെ പ്രോസസിംഗ് സമയം നാല് ദിവസമാണ്. റഷ്യയിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വിസ അപേക്ഷകര്‍ 40 ഡോളര്‍ ഫീസ് നല്‍കണം. ടൂറിസം, ബിസിനസ് യാത്രകള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി റഷ്യയിലേക്ക് പോകുന്നതിന് വേണ്ടിയുള്ളതാണ് ഇ വിസ. ഇത് 60 ദിവസത്തേക്ക് സാധുതയുള്ളതാണ്, ഈ കാലയളവില്‍ വിസ ഉടമ റഷ്യയില്‍ പ്രവേശിക്കണം. രാജ്യത്ത് ഇ-വിസയില്‍ 16 ദിവസം വരെ തങ്ങാനാവും.

കോവിഡ്-19 മഹാമാരിയും അതിന്റെ ഫലമായി ആഗോള യാത്രാ നിയന്ത്രണങ്ങളും കാരണം, റഷ്യ 2020 ല്‍ ഇ-വിസ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍വീസ് പുനരാരംഭിച്ചു. ഒരിക്കല്‍ കൂടി യാത്രക്കാര്‍ക്ക് റഷ്യയിലേക്കുള്ള വിസ തടസമില്ലാതെ ലഭിക്കും. നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. പകരം, ഏതാനും ക്ലിക്കുകളിലൂടെ ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

Keywords: Russia, E Visa, Malayalam News Passport, Tourism, World News, India, Russia to issue 'e-visa' for Indians from August 1.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia