ഖാര്‍കീവില്‍ ഷെല്‍ ആക്രമണത്തില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു
Mar 1, 2022, 15:37 IST
കീവ്: (www.kvartha.com 01.03.2022) യുക്രൈനിലെ ഖാര്‍കീവില്‍ ഷെല്‍ ആക്രമണത്തില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയായ നവീന്‍ എസ് ജി എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാവിലെയുണ്ടായ ആക്രമണത്തിലാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.
ഖാര്‍കീവിലെ മെഡികല്‍ യൂനിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഖാര്‍കീവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപര്‍മാര്‍കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോള്‍ ആണ് ഷെല്‍ ആക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്‍ ആക്രമണം നടത്തുകയായിരുന്നു.
റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വന്‍ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ഇന്‍ഡ്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന് ഇന്‍ഡ്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികള്‍ ഉള്‍പെടെ എല്ലാ ഇന്‍ഡ്യക്കാരും ചൊവ്വാഴ്ചതന്നെ കീവ് വിടണം.
കീവ് ലക്ഷ്യമിട്ട് റഷ്യ, വന്‍ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപോര്‍ടുകള്‍. 64 കിലോമീറ്റര്‍ നീളത്തില്‍ റഷ്യന്‍ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാര്‍ഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇതിനിടെ യുക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ പങ്കെടുക്കാന്‍ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട് വിമാനങ്ങളെ ഉപയോഗിച്ച് യുക്രൈന്‍ ഒഴിപ്പിക്കല്‍ അതിവേഗത്തിലാക്കാനാണ് കേന്ദ്രസര്‍കാരിന്റെ നീക്കം. ഇന്‍ഡ്യന്‍ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രൈനും യുക്രൈന്‍ അഭയാര്‍ഥികള്‍ അഭയം പ്രാപിച്ച സമീപരാജ്യങ്ങള്‍ക്കും മരുന്നും മറ്റു സഹായങ്ങളും നല്‍കുമെന്ന് ഇന്‍ഡ്യ നേരത്തെ അറിയിച്ചിരുന്നു.
Keywords: News, World, International, Ukraine, Indian, Student, Killed, Bomb Blast, Embassy, Trending, War, Russia-Ukraine war: Indian student killed in shelling in KharkivWith profound sorrow we confirm that an Indian student lost his life in shelling in Kharkiv this morning. The Ministry is in touch with his family.
— Arindam Bagchi (@MEAIndia) March 1, 2022
We convey our deepest condolences to the family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.