സിറിയയെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരം: അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

 


മോസ്‌കോ: സിറിയയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരേ റഷ്യയും രംഗത്തെത്തി. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കരുതെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.

സിറിയയ്‌ക്കെതിരായ ഏകപക്ഷീയമായ നടപടികള്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നും മധ്യേഷ്യയിലെ സുരക്ഷാസംവിധാനത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യ പറഞ്ഞു.

സിറിയയെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരം: അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയ ലക്ഷ്യമിട്ട് യുഎസ് പടക്കപ്പലുകള്‍ നീങ്ങിയതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും അന്താരാഷ്ട്ര നിയമത്തിനെതിരാണ് നടപടിയെന്നും റഷ്യ വ്യക്തമാക്കി. നേരത്തെ സിറിയയ്ക്ക് പിന്തുണയുമായി ഇറാനും രംഗത്തെത്തിയിരുന്നു.

SUMMARY: MOSCOW: Russia urged the US and its allies Sunday to await the findings of a UN inspection team expected to visit the site of an alleged chemical weapons attack in Syria and avoid military action.

Keywords: Washington, America, Syria, World, Naval forces, Obama, Considers, Options, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia