Death | 'റഷ്യൻ ചാര തിമിംഗലം' ഹവാല്‍ദിമിർ നോർവേയിൽ ചത്ത നിലയിൽ കണ്ടെത്തി

 
A dead beluga whale with a camera harness
A dead beluga whale with a camera harness

Photo Credit: Screenshot from a Youtube video by We Love Animals

 റഷ്യൻ ചാര തിമിംഗലം ഹവാല്‍ദിമിർ ചത്തു; ക്യാമറ ഘടിപ്പിച്ച തുടലുമായി കണ്ടെത്തി

ഓസ്‌ലോ:(KVARTHA) തെക്കുപടിഞ്ഞാറൻ നോർവേയിലെ റിസവികയ്ക്ക് സമീപം 'റഷ്യൻ ചാര തിമിംഗലം' എന്നറിയപ്പെട്ട ചെറുതിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി. ഹവാല്‍ദിമിർ എന്ന പേരിട്ട ബെലൂഗ ഇനത്തിലെ തിമിംഗലമാണിത്.

പല്ലുള്ള, തലയിൽ മെലൻ എന്ന വൃത്താകൃതിയുള്ള ഭാഗമുള്ള ചെറിയ തിമിംഗലങ്ങളാണ് ബെലൂഗ തിമിംഗലങ്ങൾ. 2019ൽ ക്യാമറ ഘടിപ്പിക്കാൻ രൂപകൽപ്പന ചെയ്ത വിധത്തിലുള്ള തുടൽ ധരിപ്പിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഈ തിമിംഗലം വാർത്തകളിൽ നിറഞ്ഞത്. 

ഹവാല്‍ദിമിറുമായി ബന്ധപ്പെട്ടുത്തിയുള്ള റഷ്യൻ രഹസ്യാന്വേഷണ ദൗത്യത്തെക്കുറിച്ചുള്ള നിരവധി സിദ്ധാന്തങ്ങള്‍ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാല്‍, തങ്ങളുടേതാണ് തിമിംഗലം എന്ന് റഷ്യ ഒരിക്കലും സ്ഥിരീകരിച്ചിരുന്നില്ല.

ഏറെക്കാലം പൂട്ടിയിട്ടതായുള്ള ലക്ഷണങ്ങള്‍ ഹവാല്‍ദിമിറിന്‍റെ സ്വഭാവത്തില്‍ ഉണ്ടായിരുന്നെന്ന് ഈ രംഗത്തെ വിദഗ്ധരും ആക്ടിവിസ്റ്റുകളും അന്ന് നിഗമനത്തിലെത്തിയിരുന്നു. 

നോർവേയിലെ ജനങ്ങൾ ഹവാല്‍ദിമിറിനെ വളരെ സ്നേഹിച്ചിരുന്നു. അതിനാൽ, അതിന്റെ മരണം വലിയ ദുഃഖത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. ഹവാല്‍ദിമിറിന്റെ മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 #russianspywhale #hvaldimir #norway #belugawhale #marineanimal #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia