സാര്‍ക് ഉച്ചകോടിക്ക് ബുധനാഴ്ച തുടക്കം

 


കാഠ്മണ്ഡു: (www.kvartha.com 26.11.2014) രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന 18- ാമത് സാര്‍ക് ഉച്ചകോടിക്ക് ബുധനാഴ്ച തുടക്കം. ഉദാകരിക്കപ്പെട്ട വാണിജ്യബന്ധങ്ങളിലൂടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഭീകരതയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികള്‍ ഒരുമിച്ചുനേരിടാനും ഉതകുന്ന രീതിയില്‍ മേഖലാ സഹകരണം പുനരുജ്ജീവിപ്പിക്കുക, എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

പ്രതിരോധം, സുരക്ഷ, അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ഗതാഗതബന്ധങ്ങള്‍ മെച്ചപ്പെടുത്തുക, വ്യാപാരവും വാണിജ്യവും വര്‍ധിപ്പിക്കുന്നതിനായി ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ പ്രവാഹം ഉറപ്പുവരുത്തുക എന്നിവ സംബന്ധിച്ച സമഗ്രമായ ചര്‍ച്ചയും ഉച്ചകോടിയില്‍  നടക്കും.
'സമാധാനത്തിനും അഭിവൃദ്ധിക്കുമായുള്ള ആഴമേറിയ മേഖലാസഹകരണം' എന്നതാണ് ഇത്തവണത്തെ  ഉച്ചകോടിയുടെ പ്രധാന വിഷയം.

ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി  വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാഠ്മണ്ഡുവിലെത്തിയിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മറ്റു മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് ഇന്ത്യയില്‍ നിന്നും ഉച്ചകോടിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് അറിയിച്ചിട്ടുണ്ട്. സാര്‍ക് ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഷെരീഫ് കൂടിക്കാഴ്ച നടത്തും. ദക്ഷിണേഷ്യന്‍ സ്വതന്ത്രവ്യാപാര മേഖല (സാഫ്ത) കരാര്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് നിര്‍ണായകമായ നടപടികളും ദൃഢമായ പ്രതിബദ്ധതയും അനിവാര്യമാണെന്ന് നേപ്പാളിന്റെ ആക്ടിങ് വിദേശകാര്യ സെക്രട്ടറി ശങ്കര്‍ദാസ് ബൈരാഗി പറഞ്ഞു.

കാഠ്മണ്ഡു നഗരത്തിന്റെ  സുരക്ഷയ്ക്കായി 25,000 സായുധ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. ബംഗ്‌ളാദേശ്, ഭൂട്ടാന്‍, മാലദ്വീപുകള്‍,നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സാര്‍ക് നേതാക്കളുടെ കൂറ്റന്‍ പോസ്റ്ററുകള്‍ നഗരത്തില്‍ പതിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയായ ശേഷം സാര്‍ക്കിനെ ശക്തിപ്പെടുത്തുന്നതിനായി  മോഡി സമ്മര്‍ദം ചെലുത്തിവന്നിരുന്നു. എട്ട് അംഗരാഷ്ട്ര സംഘടനയെ മേഖലയിലെ ശക്തികേന്ദ്രമാക്കുന്നതിന് മോഡി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഉറ്റുനോക്കുകയാണ് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍.
സാര്‍ക് ഉച്ചകോടിക്ക്  ബുധനാഴ്ച തുടക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 

Keywords:  SAARC Summit in Trouble? Pakistan Opposing India's Proposals, Say Sources, Nepal, Prime Minister, Narendra Modi, Terrorists, Protection, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia