Sachin Says | ഇന്ത്യ-മാലദ്വീപ് വിവാദങ്ങൾക്കിടയിൽ പ്രത്യേക അഭ്യർഥനയുമായി സച്ചിൻ ടെണ്ടുൽക്കർ; മനോഹരമായ വീഡിയോയും പങ്കിട്ടു
Jan 7, 2024, 20:22 IST
മുംബൈ: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ വിവാദം അവസാനിക്കുന്നില്ല. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടെ ഉയർന്നുവന്നിരുന്നു. മാലിദ്വീപ് മന്ത്രി മറിയം ഷിയൂന പ്രധാനമന്ത്രി മോദിയെ കോമാളിയും 'ഇസ്രാഈലിന്റെ പാവയും' എന്ന് വിളിച്ചതിന് പിന്നാലെയാണ് വിവാദം ഉയർന്നത്.
മറ്റ് നിരവധി മാലിദ്വീപ് മന്ത്രിമാരും ഇന്ത്യാ വിരുദ്ധ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഒടുവിൽ മറിയം ഷിവുന, മൽഷ, ഹസൻ സിഹാൻ എന്നീ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. മറിയം ഷിവുനയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികളും സാധാരണക്കാരും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. മാലദ്വീപ് ബഹിഷ്കരണ ആഹ്വാനം (#BycottMaldives) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡുമായി.
ഇതിനിടെ ഇന്ത്യയെ സംബന്ധിച്ച് ആരാധകരോട് പ്രത്യേക അഭ്യർത്ഥന നടത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മനോഹരമായ ബീച്ചുകളും ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യയെന്നും അത് പര്യവേക്ഷണം ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്റെ പോസ്റ്റിൽ മാലിദ്വീപിനെ പരാമർശിച്ചിട്ടില്ലെങ്കിലും മാസ്റ്റർ ബ്ലാസ്റ്ററുടെ സന്ദേശം വളരെ വ്യക്തമായിരുന്നു.

'ഞങ്ങൾ സിന്ധുദുർഗിൽ 50-ാം ജന്മദിനം ആഘോഷിച്ചിട്ട് 250 ദിവസത്തിലേറെയായി! തീരദേശ നഗരം ഞങ്ങൾക്ക് വേണ്ടതെല്ലാം നൽകി, അതിലേറെയും. മനോഹരമായ കടൽത്തീരങ്ങളും നിർമ്മലമായ ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യ.നമ്മുടെ 'അതിഥി ദേവോ ഭവ' തത്ത്വചിന്തയിൽ നമുക്ക് പര്യവേക്ഷണം ചെയ്യാനുണ്ട്. ഒരുപാട് ഓർമ്മകൾ രചിക്കാൻ കാത്തിരിക്കുന്നു', എക്‌സിൽ സിന്ധുദുർഗ് ബീച്ചിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ എഴുതി.250+ days since we rang in my 50th birthday in Sindhudurg!
— Sachin Tendulkar (@sachin_rt) January 7, 2024
The coastal town offered everything we wanted, and more. Gorgeous locations combined with wonderful hospitality left us with a treasure trove of memories.
India is blessed with beautiful coastlines and pristine… pic.twitter.com/DUCM0NmNCz
Keywords: News, News-Malayalam-News, National, National-News, World, Sachin, Sachin Tendulkar, Maldives, social media, Sachin Tendulkar posts amid 'Boycott Maldives' calls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.