അല്‍ക്വയ്ദയുടെ പട്ടികയില്‍ ഒന്നാമന്‍ സല്‍മാന്‍ റുഷ്ദി

 



ലണ്ടന്‍: അല്‍ക്വയ്ദ ജീവനെടുക്കാനാഗ്രഹിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമൻ വിവാദ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി. ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാഗസിനായ ഇന്‍സ്പയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അല്‍ക്വയ്ദ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'വാണ്ടട്: ഡെഡ് ഓര്‍ എലൈവ് ഫോര്‍ ക്രൈംസ് എഗന്‍സ്റ്റ് ഇസ്ലാം എന്ന ലേഖനമാണ് ശത്രുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അല്‍ക്വയ്ദയുടെ പട്ടികയില്‍ ഒന്നാമന്‍ സല്‍മാന്‍ റുഷ്ദി
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് സാഹിത്യകാരനാണ് സല്‍മാന്‍ റുഷ്ദി. ഇസ്ലാമിനെതിരെയുള്ള കുറ്റത്തിന് ജീവനോടെയോ അല്ലാതെയോ ആവശ്യമുണ്ട് എന്നാണ് സല്‍മാന്‍ റുഷ്ദിയെ ഇന്‍സ്പയര്‍ മാസികയില്‍ അല്‍ ക്വയ്ദ വിശദീകരിച്ചിരിക്കുന്നത്.

1989ല്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന അയത്തൊള്ള ഖൊമേനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയുടെ ദി സാതാനിക് വേഴ്‌സസ് എന്ന പുസ്തകത്തില്‍ നബിയെ അവഹേളിച്ചെന്ന് ആരോപിച്ചായിരുന്നു ഫാത്‌വ.

SUMMARY: London: Indian-origin British author Salman Rushdie has been named in the ‘most-wanted list of Islam critics to kill’ released by al Qaeda in the new issue of its English online magazine.

Keywords: World news, Article, Inspire magazine, ‘Wanted: Dead or alive for crimes against Islam, London, Indian-origin British author, Salman Rushdie, Most-wanted list of Islam critics to kill, Released, Al Qaeda, English online magazine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia